
ചങ്ങനാശേരി ∙ 30ന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ മുത്തമിടാൻ ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ (സിബിസി) ചമ്പക്കുളം ചുണ്ടൻ പുന്നമടക്കായലിലേക്ക് ഇറങ്ങുകയാണ്. കപ്പടിക്കാനുള്ള തീവ്രപരിശീലനത്തിലാണ് തുഴച്ചിലുകാർ.
കിടങ്ങറ സെന്റ് ഗ്രിഗോറിയസ് പള്ളി പാരിഷ് ഹാളിലാണ് ക്യാംപ് തുടരുന്നത്. പരിശീലനത്തിനായി പമ്പയാറിന്റെ കൈവഴികളിലൂടെ കുതിക്കുന്ന ചമ്പക്കുളം ചുണ്ടന് ആവേശം പകരാൻ ഇരുകരകളിലും ജനത്തിരക്കാണ്. എസി റോഡിലൂടെ കടന്നു പോയവർക്കും ആവേശക്കാഴ്ചകളാണ് ലഭിക്കുന്നത്.
നെഹ്റു ട്രോഫിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ക്യാപ്റ്റൻ സണ്ണി തോമസ് ഇടിമണ്ണിക്കലിന്റെ നേതൃത്വത്തിലുള്ള പരിശീലനം അവസാനഘട്ടത്തിലേക്ക് കടന്നു. കഴിഞ്ഞ വർഷം ചങ്ങനാശേരിക്ക് വേണ്ടി ആദ്യമായി നെഹ്റു ട്രോഫി മത്സരത്തിനിറങ്ങിയ ചങ്ങനാശേരി ബോട്ട് ക്ലബ് ആദ്യ 9ൽ ഇടം നേടി സിബിഎല്ലിനു യോഗ്യത നേടി ചരിത്രം കുറിച്ചിരുന്നു.
ചങ്ങനാശേരിക്കായി പുന്നമടക്കായലിലേക്കിറങ്ങുന്ന ജലരാജാവിനു പിന്തുണയുമായി ചങ്ങനാശേരിക്കാരും കൂടെയുണ്ട്.
ചങ്ങനാശേരി റേഡിയോ മീഡിയ വില്ലേജിന്റെ നേതൃത്വത്തിലാണ് സിബിസിക്കായി ചമ്പക്കുളം ചുണ്ടൻ ഇറങ്ങുന്നത്. മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.
ജോഫി പുതുപ്പറമ്പ്, ബർസാർ ഫാ. ലിബിൻ തുണ്ടുകളം എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്.
ബൈജപ്പനാണ് ലീഡിങ് ക്യാപ്റ്റൻ. ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളും, സിബിസി ആരാധകരും പ്രവർത്തനങ്ങളുമായി സജീവമാണ്. ഇന്നലെ നടന്ന പരിശീലനത്തിനു ക്യാപ്റ്റൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, സിബിസി രക്ഷാധികാരി ഫാ.
സെബാസ്റ്റ്യൻ പുന്നശേരി, ഫാ. ജോഫി പുതുപ്പറമ്പ്, ഫാ.
ലിബിൻ തുണ്ടുകളം എന്നിവർ നേതൃത്വം നൽകി.വിളംബരപ്രയാണംചങ്ങനാശേരി ബോട്ട് ക്ലബ് ആരാധകരുടെ നേതൃത്വത്തിൽ നാളെ വിളംബര പ്രയാണം നടത്തും. വൈകിട്ട് 5നു മീഡിയ വില്ലേജിൽ നിന്നാരംഭിച്ച് സെൻട്രൽ ജംക്ഷനിൽ സംഗമിച്ച് അഞ്ചുവിളക്ക് സ്ക്വയറിലേക്കാണു പ്രയാണം.
നൂറുകണക്കിന് ആരാധകർ പങ്കെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]