
രസതന്ത്ര സാധ്യതകളുടെ ചെപ്പു തുറന്ന് അരുവിത്തുറ കോളജ്
അരുവിത്തുറ∙ രസതന്ത്ര സാധ്യതകളുടെ ചെപ്പു തുറന്ന് അരുവിത്തുറ സെന്റ് ജോർജ്. കെമിസ്ട്രി ഗവേഷണ പി.ജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രസതന്ത്ര ശിൽപശാല സംഘടിപ്പിച്ചു.
പ്രദേശത്തെ പ്ലസ് വൺ പ്ലസ് ടു വിദ്യാർഥികൾക്കായാണ് ശിൽപശാല സംഘടിപ്പിച്ചത്. ശിൽപശാലയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ.
സിബി ജോസഫ് നിർവഹിച്ചു. കെമിസ്ട്രി വിഭാഗം മേധാവി ഡോ.
ഗ്യാബിൾ ജോർജ് അധ്യക്ഷയായിരുന്നു. രസതന്ത്രത്തിലെ കരിയർ അവസരങ്ങളെയും സ്കോളർഷിപ്പുകളെയും കുറിച്ചുള്ള ക്ലാസുകളും രസതന്ത്രത്തിലെ പ്രായോഗിക പരിശീലനം, രസകരമായ ഗെയിമുകൾ തുടങ്ങിയവയും ആവേശകരമായ വർക്ക് ഷോപ്പിൽ ഉൾപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]