കോട്ടയം∙ ശ്രീനാരായണ വനിതാ കോളജിലെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് ആസ്പിരന്റ്സ് ക്ലബിന്റെ ഉദ്ഘാടനവും സിവിൽ സർവീസ് ആസ്പിരന്റ്സിനുള്ള ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു. ലീഡ് ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെ കോളജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഡിജിപി ഋഷിരാജ് സിങ് ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു.
സിവിൽ സർവീസ് പരീക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ചും അഭിമുഖങ്ങളെ നേരിടേണ്ട
രീതികളെക്കുറിച്ചും അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. കൃത്യമായ ലക്ഷ്യബോധവും ചിട്ടയായ പഠനവും ഉണ്ടെങ്കിൽ ആർക്കും സിവിൽ സർവീസ് നേടിയെടുക്കാമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ.
നിഷ വി. എസ്.
അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്ലെയ്സ്മെന്റ് കോർഡിനേറ്റർ അശ്വതി എസ്. എം.
സ്വാഗതം ആശംസിച്ചു. സിവിൽ സർവീസ് ലക്ഷ്യം വയ്ക്കുന്ന ഒട്ടേറെ വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ഫിസിക്സ് വിഭാഗം അധ്യാപിക കൃഷ്ണ ശ്രീ ആർ.
എസ്. നന്ദി രേഖപ്പെടുത്തി.
തുടർന്ന് ലീഡ് ഐഎഎസ് അക്കാദമിയിലെ ഫാക്കൽറ്റി അംഗം നസീബ് സമീർ കുട്ടികൾക്കായി സിവിൽ സർവീസ് പരീക്ഷയെപ്പറ്റിയും ചിട്ടയായ പഠനരീതിയെപ്പറ്റിയും ഒരു ഓറിയന്റേഷൻ സെഷൻ നയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

