കുറവിലങ്ങാട് ∙ സയൻസ് സിറ്റിയിൽ വാന നിരീക്ഷണ സംവിധാനം താമസിയാതെ നിലവിൽ വരും. കഴിഞ്ഞ വർഷം ജൂലൈയിൽ തുറന്ന കോഴാ സയൻസ് സിറ്റിയിൽ വാന നിരീക്ഷണത്തിനായി ആധുനിക ടെലിസ്കോപ് കൂടി സ്ഥാപിക്കുന്നതോടെ സന്ദർശകരുടെ എണ്ണം വർധിക്കും.
നിർമാണ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ടെലിസ്കോപ് താമസിയാതെ എത്തും.
ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ സംവിധാനം പ്രവർത്തനം ആരംഭിക്കും.
6 മാസത്തിനുള്ളിൽ ആയിരക്കണക്കിനു സന്ദർശകരാണ് സയൻസ് സിറ്റിയിൽ എത്തിയത്. റോഡുകളുടെ കോൺക്രീറ്റിങ്,വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്ന ജോലി എന്നിവ പൂർത്തിയായി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്, കുറവിലങ്ങാട് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ നിർമിക്കുന്ന ജൈവ വൈവിധ്യ പാർക്കും താമസിയാതെ തുറക്കും.
സംസ്ഥാനത്തെ വിവിധ ശാസ്ത്ര സാങ്കേതിക മ്യൂസിയങ്ങളുടെ വികസനത്തിനു ബജറ്റിൽ 30.70 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എത്ര കോടിയാണ് കോഴായിലെ സയൻസ് സിറ്റിക്കായി മാറ്റണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയമാണ്.
സയൻസ് സിറ്റി വികസനത്തിനായി വിവിധ ഘട്ടങ്ങളിൽ ഫണ്ട് അനുവദിച്ചെങ്കിലും പണം കിട്ടിയില്ലെന്ന പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം 5 കോടി രൂപ അനുവദിച്ചെങ്കിലും സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും പണം നൽകിയിട്ടില്ല.
നിലവിൽ സയൻസ് സിറ്റിയിൽ ഒന്നാംഘട്ടത്തിലെ ശാസ്ത്ര കേന്ദ്രം മാത്രമാണ് തുറന്നത്.റോഡുകളുടെ ഒന്നാംഘട്ട
നവീകരണവും നടപ്പാക്കി. റോഡുകളുടെ തുടർ വികസനം, മോഷൻ സിമുലേറ്റർ നിർമാണം,സ്പേസ് തിയറ്റർ പൂർത്തീകരണം തുടങ്ങിയവ നടപ്പാക്കാനുണ്ട്.
ആദ്യഘട്ട ഉദ്ഘാടനത്തിനു ശേഷം സംസ്ഥാന സർക്കാർ 3 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം വന്നിരുന്നു.
പക്ഷേ തുടർനടപടി ഉണ്ടായില്ല.സ്പേസ് തിയറ്ററിന്റെ നിർമാണവുമായി ബന്ധപ്പെട്ടു സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. സാങ്കേതിക അനുമതി ലഭ്യമായാൽ തുടർ നിർമാണ ജോലികളിലേക്കു കടക്കാൻ സാധിക്കും.
പക്ഷേ ഇതു പൂർത്തിയാക്കണമെങ്കിൽ കൂടുതൽ ഫണ്ട് അനുവദിക്കണം.
നിലവിൽ കാണാനുള്ളത്
∙ശാസ്ത്ര കേന്ദ്രം. 47147 ചതുരശ്രയടി വിസ്തീർണം.
ഒട്ടേറെ ശാസ്ത്ര ഗാലറികളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫൺ സയൻസ് ഗാലറി,എമേർജിങ് ടെക്നോളജി ഗാലറി,മറൈൻ ലൈഫ് ആൻഡ് സയൻസ് ഗാലറി,സയൻസ് പാർക്ക് എന്നിവയുണ്ട്.
ഇതിനൊപ്പം തിയറ്റർ, ആക്ടിവിറ്റി, എക്സിബിഷൻ ഹാളുകൾ, സെമിനാർ, കോൺഫറൻസ് സ്ഥലങ്ങൾ, കുട്ടികൾക്കായി പ്രത്യേക ആക്ടിവിറ്റി സെന്റർ എന്നിവയുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

