കുമരകം ∙ കോട്ടയം – കുമരകം റോഡിന്റെ വികസനം ഈ സർക്കാർ നടത്തുമോ അതോ അടുത്ത സർക്കാർ നടത്തുമോ? റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനായി 2023 മേയ് മാസത്തിൽ 21 കോടി രൂപ കിഫ്ബി അനുവദിച്ചിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല.
ഇല്ലിക്കൽ പാലം മുതൽ കൈപ്പുഴമുട്ട് വരെ റോഡ് വികസനത്തിനാണു തുക അനുവദിച്ചിരുന്നത്. ഈ സർക്കാരിനു ഇനി 6 മാസം തികച്ചില്ല.
അതിനു മുൻപെങ്കിലും സ്ഥലം ഏറ്റെടുത്തു പണി തുടങ്ങാൻ കഴിയുമോ എന്നാണു നാട്ടുകാരുടെ ചോദ്യം. കുമരകം ഭാഗത്തെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കുറ്റികൾ നാട്ടുന്നതിന് മഞ്ഞ പെയ്ന്റ് അടിച്ച കുറ്റികൾ എത്തിയിട്ടുണ്ട്.
ഇല്ലിക്കൽ മുതൽ മൂന്നുമൂല വരെ കുറ്റി നാട്ടിയിരുന്നു.
ആറ്റാമംഗലം പള്ളിക്കു സമീപത്തെ സ്വകാര്യ പുരയിടത്തിലാണു മഞ്ഞക്കുറ്റികൾ എത്തിച്ചിരിക്കുന്നത്. 13.3 കിലോ മീറ്റർ നീളത്തിലും 13.6 മീറ്റർ വീതിയിലും റോഡ് വികസിപ്പിക്കുന്നതിനാണ് പദ്ധതി.
വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തിന്റെ സമഗ്രവികസനം മുന്നിൽ കണ്ടുള്ള റോഡ് വികസനം നടത്തുകയായിരുന്നു ലക്ഷ്യം. കുമരകം ജംക്ഷൻ ഉൾപ്പെടെ ഉള്ള റോഡ് ഭാഗമാണ് വീതി കൂട്ടി വികസനം നടത്തേണ്ടത്.
റോഡിലെ കോണത്താറ്റ് പാലം ഗതാഗതത്തിനു തുറന്നു കൊടുത്തതോടെ വീതി കുറഞ്ഞ ജംക്ഷൻ വഴിയുള്ള വാഹനങ്ങളുടെ അമിതവേഗം അപകടസാധ്യത വർധിപ്പിക്കുന്നു.റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കോണത്താറ്റ് പാലത്തിന്റെ നിർമാണം നടന്നത്. ഉദ്ഘാടനത്തിനു മുൻപു തന്നെ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

