ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്.
വൈദ്യുതി മുടക്കം
തെങ്ങണ ∙ കൊച്ചുറോഡ് നമ്പർ വൺ, മാന്നില നമ്പർ വൺ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും എസ്സി കവല ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 12 വരെയും വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ∙ വളയംകുഴി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ പുന്നമൂട്, അമൃതാനന്ദമയീമഠം, ചെറുവേലിപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി ∙ തലനാട് ടവർ, അയ്യമ്പാറ കവല, തലനാട് ബസ് സ്റ്റാൻഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 12 വരെയും മംഗളഗിരി, ഐരാറ്റുപ്പാറ, ചാമപ്പാറ, വെള്ളാനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 12 മുതൽ 5 വരെയും കുളത്തുങ്കൽ, വേലത്തുശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9.30 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ജലവിതരണം മുടങ്ങും
വൈക്കം ∙ മേവെള്ളൂർ ജലശുദ്ധീകരണ പ്ലാന്റിൽ വൈദ്യുത തകരാറിനെ തുടർന്ന് ഇന്നും, നാളെയും താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും. വൈക്കം നഗരസഭ, വെച്ചൂർ, തലയാഴം, ടിവിപുരം, ഉദയനാപുരം, തലയോലപ്പറമ്പ്, ചെമ്പ്, കല്ലറ, കടുത്തുരുത്തി എന്നീ പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
ട്രെയ്നർ നിയമനം
കോട്ടയം ∙ ഇലക്ട്രിക് സർവീസ് ടെക്നിഷ്യൻ കോഴ്സിലേക്ക് അസാപ് കേരള ട്രെയ്നർമാരെ നിയമിക്കുന്നു.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 3 വർഷം പ്രവൃത്തിപരിചയം.
താൽപര്യമുള്ളവർ നാളെ തിരുവല്ല കുന്നന്താനത്തെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന തൊഴിൽമേളയിൽ പങ്കെടുക്കണം. ഫോൺ: 9495999688
ഇൻസ്ട്രക്ടർ
കോട്ടയം ∙ ഏറ്റുമാനൂർ ഗവ.
ഐടിഐയിൽ അപ്ഹോൾസ്റ്ററർ ട്രേഡിലേക്ക് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അപ്ഹോൾസ്റ്ററർ ട്രേഡിൽ എൻടിസിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
താൽപര്യമുള്ളവർ നാളെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ ഓഫിസിൽ എത്തണം ഫോൺ: 0481 2535562.
വാച്ച്മാൻ നിയമനം
കുറിച്ചി ∙ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ വാച്ച്മാൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇന്നു രാവിലെ 10ന് അഭിമുഖം നടത്തും.
താൽപര്യമുള്ളവർ ബയോഡേറ്റയും രേഖകളും അവയുടെ പകർപ്പുകളുമായി എത്തണം. ഫോൺ: 94468 58962.
ഐടിഐ സീറ്റൊഴിവ്
ഏറ്റുമാനൂർ ∙ ഗവ.
ഐടിഐയിൽ വുഡ്വർക്ക് ടെക്നിഷ്യൻ, അപ്ഹോൾസ്റ്ററർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ടൂൾ ആൻഡ് ഡൈ മേക്കർ, ടെക്നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം, പ്ലമർ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 30നു നേരിട്ടെത്തി അപേക്ഷിക്കണം.
ഫോൺ: 94968 00788.
തൊഴിൽമേള നാളെ
കോട്ടയം ∙ കലക്ടറേറ്റ് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽമേള നാളെ നടത്തും. അൻപതിലധികം ഒഴിവുകളാണുള്ളത്.
അഭിമുഖം രാവിലെ 10ന്. ഫോൺ: 0481 2563451, 2560413.
തീയതി നീട്ടി
കുറവിലങ്ങാട് ∙ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2025-26 അധ്യയന വർഷത്തെ യുജി, പിജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 10 വരെ നീട്ടി.
യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തിൽ ഉപരിപഠനം നടത്താം. ടിസി നിർബന്ധമല്ല.
ജില്ലയിൽ കുറവിലങ്ങാട് ദേവമാതാ കോളജ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രാദേശിക പഠന കേന്ദ്രമാണ്. വിശദവിവരങ്ങൾക്ക് www.sgou.ac.in, 9447521011.
കൂടിക്കാഴ്ച 27ന്
കോട്ടയം ∙ 2025-27 അധ്യയന വർഷത്തെ ഡിഎൽഎഡ് കോഴ്സ് പ്രവേശനത്തിന് ജില്ലയിലെ റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ കൂടിക്കാഴ്ച 27ന് എംടി സെമിനാരി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
അപേക്ഷകർ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]