കറുകച്ചാൽ ∙ നടന്നു ലോട്ടറി കച്ചവടം ചെയ്യുന്ന ആളിൽനിന്നു 10 ടിക്കറ്റ് ബൈക്കിൽ എത്തിയയാൾ തട്ടിയെടുത്തു. കാൽമുട്ടുകൾക്കു തേയ്മാനം വന്ന് ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന കുളത്തുങ്കര സുരേന്ദ്രൻ (73)ന്റെ ലോട്ടറി ടിക്കറ്റുകളാണ് തട്ടിയെടുത്തത്. കറുകച്ചാൽ ടൗൺ മുതൽ ചമ്പക്കര പള്ളിപ്പടി വരെയാണ് സുരേന്ദ്രന്റെ ലോട്ടറി കച്ചവടം.
കഴിഞ്ഞ ദിവസം നെത്തല്ലൂരിനു സമീപം ലോട്ടറി വിൽക്കുമ്പോൾ 2 കുട്ടികളുമായി ബൈക്കിലെത്തിയ ഹെൽമറ്റ് ധരിച്ചയാൾ ടിക്കറ്റുകൾ വാങ്ങി നമ്പർ പരിശോധിച്ച ശേഷം വേഗം ഓടിച്ചുപോയി. പിന്നീടാണ് ടിക്കറ്റുകൾ നഷ്ടപ്പെട്ടത് അറിഞ്ഞത്.
ലോട്ടറിത്തട്ടിപ്പ് വ്യാപകം
കറുകച്ചാൽ, നെടുംകുന്നം, ചമ്പക്കര, മാന്തുരുത്തി പ്രദേശങ്ങളിൽ പലവട്ടം ലോട്ടറി വിൽപനക്കാർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
കഴിഞ്ഞ മാസം നെടുംകുന്നം കവലയിലെ ലോട്ടറിക്കടയിൽനിന്ന് നമ്പർ തിരുത്തിയ ടിക്കറ്റ് നൽകി 5,000 രൂപ തട്ടി. കഴിഞ്ഞ വർഷം നെരിയാനായി പൊയ്കയിൽ റോഡരികിൽ ലോട്ടറി കച്ചവടം നടത്തുന്ന ഭിന്നശേഷിക്കാരന്റെ പണവും ടിക്കറ്റുകളുമടങ്ങിയ ബാഗ് തട്ടിയെടുത്തു.
നെടുംകുന്നം മോജിൻ ഭവനിൽ മോഹനന്റെ ടിക്കറ്റുകളും ബൈക്കിലെത്തിയവർ തട്ടി. നെത്തല്ലൂർ ക്ഷേത്രത്തിന് സമീപത്തും സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ട്.
തട്ടിപ്പിന് ഇരയാകുന്നത് പ്രായമായവർ
പ്രായമായ ലോട്ടറി കച്ചവടക്കാരാണ് തട്ടിപ്പിന് ഇരയാകുന്നത്.
വ്യാജ നോട്ടുകൾ നൽകിയും ടിക്കറ്റ് തട്ടിയെടുക്കുന്നുണ്ട്. നമ്പറുകൾ തിരുത്തി പലവട്ടം കച്ചവടക്കാരിൽനിന്നും പണം പിടുങ്ങി.
പലരും പരാതിപ്പെടാറുമില്ല. പരാതി നൽകിയാലും ഫലമില്ലെന്നാണ് ഇവർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]