അരുവിത്തുറ കോളജിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു
അരുവിത്തുറ ∙ ഈരാറ്റുപേട്ട ജനമൈത്രി പൊലീസിന്റെയും അരുവിത്തുറ സെന്റ് ജോർജസ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു.
ഈരാറ്റുപേട്ട എസ്എച്ച്ഒ എ.ജെ.തോമസ് അധ്യക്ഷത വഹിച്ച പരിപാടി കോളജ് ബർസാർ റവ.
ഫാ. ബിജു കുന്നയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു.
കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി പി.സി.അനീഷ്, കോമേഴ്സ് വിഭാഗം അധ്യാപകൻ ബിനോയ് സി.
ജോർജ് എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ ‘ജീവിതമാണ് ലഹരി’ ക്യാംപെയ്നിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തശിൽപവും അരങ്ങേറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]