എരുമേലി ∙ നിർദിഷ്ട അങ്കമാലി – എരുമേലി ശബരി റെയിൽ പാതയിൽ കോട്ടയം ജില്ലയിലെ ഭരണങ്ങാനം സ്റ്റേഷനും ചെമ്മലമറ്റത്തിനും ഇടയിൽ രണ്ടര കിലോമീറ്റർ ദൂരത്തിൽ തുരങ്കം വരും.
ഹൈക്കോടതി അംഗീകരിച്ച റെയിൽവേയുടെ അലൈൻമെന്റ് രൂപരേഖയിലാണ് ഇത് വ്യക്തമാക്കുന്നത്.
ഇതു കൂടാതെ ചെറിയ മൂന്ന് തുരങ്കങ്ങളും ഈ പാതയിലുണ്ട്. അന്തിനാട് മുതൽ എരുമേലി വരെ 38.780 കിലോ മീറ്റർ ദൂരത്തിലാണ് ജില്ലയിലൂടെ ശബരി റെയിൽപാത കടന്നുപോകുന്നത്.
അന്തിനാട് 72.450 കിലോമീറ്ററിൽ തുടങ്ങി എരുമേലി റെയിൽവേ സ്റ്റേഷൻ വരെ 111 കിലോമീറ്റർ ആണ് ജില്ലയിലെ ദൂരം.
ചെറിയ തുരങ്കങ്ങൾ – 3
∙ ഭരണങ്ങാനം സ്റ്റേഷനു മുൻപ്. ∙ ഭരണങ്ങാനത്തിനും ചെമ്മലമറ്റത്തിനും ഇടയിൽ.
∙ കാഞ്ഞിരപ്പള്ളി റോഡിനും എരുമേലി സ്റ്റേഷനും ഇടയിൽ വലിയ പാലങ്ങൾ 8, ചെറിയ പാലങ്ങൾ 44. ∙ കാഞ്ഞിരപ്പള്ളി റോഡ് – എരുമേലി – 2 ∙ കാഞ്ഞിരപ്പള്ളി റോഡ് സമീപം – 2 ∙ ചെമ്മലമറ്റത്തിനും ഭരണങ്ങാനത്തിനും ഇടയിൽ – 4 റെയിൽവേ പാലങ്ങൾ ∙ റെയിൽവേ മേൽപാലങ്ങൾ–18 ∙ റെയിൽവേ അടിപ്പാലങ്ങൾ–8 യാഡുകൾ 2 ∙ ചെമ്മലമറ്റം സ്റ്റേഷൻ, കാഞ്ഞിരപ്പളളി റോഡ് സ്റ്റേഷൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

