
കോട്ടയം ജില്ലയിൽ ഇന്ന് (26-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
പുതുപ്പള്ളി ∙ കൊച്ചുമറ്റം, ഉദിക്കാമല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ മണ്ണാത്തിപ്പാറ, പുതുവയൽ, നെന്മല ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ∙ വട്ടക്കുന്ന്, നെടുംപൊയ്ക, പുതുവയൽ, മാത്തൂർപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അവധിക്കാല ചിത്രരചനാ ക്ലാസ്
കോട്ടയം∙ കോടിമതയിലെ കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സ്കൂൾ ഓഫ് ആർട്സിൽ സ്കൂൾ വിദ്യാർഥികൾക്കായി രണ്ടു മാസത്തെ അവധിക്കാല ചിത്രകലാ ക്ലാസ് ഏപ്രിൽ 8ന് ആരംഭിക്കും. 6 മാസ പാർട്ട് ടൈം ചിത്രകലാ കോഴ്സുകളും ഉടൻ ആരംഭിക്കും. ഫോൺ: 94462 02858.
ക്രിക്കറ്റ് ടീം സിലക്ഷൻ ട്രയൽസ്
കോട്ടയം ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം സിലക്ഷൻ ട്രയൽസ് 29നു രാവിലെ 10നു മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഫോൺ: 96050 03219.
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
നെടുംകുന്നം ∙ കർഷകമിത്ര കാർഷിക സമിതിയുടെ നേതൃത്വത്തിൽ രണ്ടു മാസം പ്രായമായ ഗ്രാമപ്രിയ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഫോൺ: 70126 33150.
ഗതാഗതനിയന്ത്രണം
കോട്ടയം ∙ ഉഴവൂർ ബ്ലോക്കിലെ കടപ്ലാമറ്റം, കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്തുകളിൽ ഉൾപ്പെട്ട മടയംകുന്ന് – കുറവിലങ്ങാട് – കുര്യം – വില്ലോനികുന്നം റോഡിൽ പിഎംജിഎസ്വൈ പദ്ധതി പ്രകാരം ഇന്ന് ആരംഭിക്കുന്ന ടാറിങ് ജോലികൾക്ക് മുന്നോടിയായി ജിയോ ഫാബ്രിക് വിരിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഈ ഭാഗത്തേക്കു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.