കോട്ടയം ∙ ആർപ്പുവിളികളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ആർപ്പൂക്കര ചുണ്ടന്റെ മലർത്തൽ കർമം നടന്നു. മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആർപ്പൂക്കര ചുണ്ടൻവള്ള സമിതി (എവിഎസ്) ഉപദേശകസമിതി അംഗം ബൈജു മാതിരമ്പുഴ അധ്യക്ഷനായി. എവിഎസ് ഡയറക്ടർ ഫാ.
ഡോ. ജയിംസ് മുല്ലശേരിയും പി.എസ്.ശ്രീജിത്തും ചടങ്ങുകൾക്കു നേതൃത്വം വഹിച്ചു.
ചുണ്ടൻവള്ളം നിർമാണ വിദഗ്ധൻ സാബു നാരായണൻ ആശാരിയുടെ നേതൃത്വത്തിലുള്ള തച്ചന്മാരാണ് നിർമാണം നടത്തിയത്.
ഫ്രാൻസിസ് ജോർജ് എംപി, എവിഎസ് പ്രസിഡന്റ് ബിജു വെട്ടൂർ, വൈസ് പ്രസിഡന്റ് കെ.ടി.സുരേഷ്, സെക്രട്ടറി അരുൺ മോഹൻ, പഞ്ചായത്തംഗങ്ങളായ ആന്റണി അറയിൽ, ജയ്മോൻ രാജൻ, പി.സി.മനോജ്, ടി.ശ്രീജിത്ത്, പി.ജെ.ഫിലിപ്, അന്നമ്മ മാണി, വിനേഷ് പാറയിൽ എന്നിവർ പ്രസംഗിച്ചു. എവിഎസിന്റെ ഒരു ലക്ഷം രൂപ വിലയുള്ള 20 ഓഹരികൾ എടുക്കുന്നതായി മന്ത്രി വി.എൻ.വാസവൻ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എടുത്ത 10 ഓഹരികളുടെ 50,000 രൂപ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോൺസൺ ചിറ്റേടത്ത് കൈമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

