കോട്ടയം ∙ ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ..’ യേശുദാസ് പാടിയതോടെ ജനപ്രിയമായ ക്രിസ്മസ് ഗാനം ആദ്യം പാടിയത് നിർമാതാവും നടനുമായ പ്രേംപ്രകാശ്. ദേശീയ പുരസ്കാരം നേടിയ ‘പെരുവഴിയമ്പല’ത്തിന്റെ നിർമാതാവെന്ന നിലയിൽ 1979 ൽ തന്നെ മലയാള സിനിമയിൽ ശ്രദ്ധേയനായ പ്രേംപ്രകാശ് ‘യഹൂദിയായിലെ…’ ഗാനത്തിന്റെ പിറവി ഓർത്തെടുക്കുന്നു.
‘ഞങ്ങളുടെ ഇടവക ദേവാലയമായ ലൂർദ് ഫൊറോനാ പള്ളിയിലെ ഗായകനായിരുന്നു ഞാൻ.
അവിടെ ക്വയർ മാസ്റ്ററായിരുന്ന എ.ജെ.ജോസഫ്, ഒരു ക്രിസ്മസ് നാളിൽ മനസ്സിൽ തോന്നിയ ഈണത്തിനൊത്തു വരികൾ എഴുതി തയാറാക്കിയതാണു ‘യഹൂദിയായിലെ..’ എന്ന ഗാനം. ഗിത്താറിസ്റ്റ് കൂടിയായ അദ്ദേഹം നല്ല കീബോർഡ് വാദകനുമായിരുന്നു.
എന്റെ ബന്ധു കൂടിയായിരുന്ന അന്നത്തെ വികാരി ഫാ. മാത്യു മറ്റം ക്വയർ സംഘത്തിന് ഏറെ പ്രോത്സാഹനം നൽകിയിരുന്നു.
ക്വയർ സംഘത്തിലെ മികച്ച ഗായികയായിരുന്ന വത്സയ്ക്കും മറ്റുള്ളവർക്കും ഒപ്പം ചേർന്നാണു ഞാൻ ‘യഹൂദിയായിലെ ..’ ആദ്യമായി പാടിയത്.
പള്ളികളിൽ ആ ഗാനം ഹിറ്റായി. ‘യഹൂദിയായിലെ’ ഉൾപ്പെടെ ജോസഫിന്റെ 10 പാട്ടുകൾ ചേർത്ത് യേശുദാസ് പാടിയ ‘സ്നേഹപ്രതീകം’ എന്ന ഭക്തിഗാന ആൽബം തരംഗിണി റിക്കോർഡിങ് സ്റ്റുഡിയോ 1987ൽ ആണു പുറത്തിറക്കിയത്.
‘അന്നൈ വേളാങ്കണ്ണി’ എന്ന പേരിൽ സ്നേഹപ്രതീകത്തിലെ പാട്ടുകൾ തരംഗിണി തന്നെ തമിഴിലും പുറത്തിറക്കി. ജോസഫ് തന്നെയാണ് അതിനും സംഗീതം പകർന്നത്.
യഹൂദിയായിലെ എന്ന ഗാനത്തിന്റെ പരിഭാഷ, ‘ഇന്ത ഭൂവിലെ ഒരു കാലത്തിൽ…’ തമിഴിലും ഹിറ്റായി.
നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ വിശ്വകേരള കലാസമിതി നാടകട്രൂപ്പിൽ ഗിത്താറിസ്റ്റായി സംഗീതജീവിതം ആരംഭിച്ച ഈരയിൽക്കടവ് അറുപറയിൽ (റോസസ് കോട്ടേജ്) എ.ജെ.ജോസഫ് (ഗിറ്റാർ ജോസഫ്) 70–ാം വയസ്സിൽ 2015 ഓഗസ്റ്റിലാണു വിടപറഞ്ഞത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

