കോട്ടയം ∙ കിടങ്ങൂർ – അയർക്കുന്നം റോഡിൽ കിടങ്ങൂർ പാലത്തിനടിയിൽ കഴിയുന്നവർക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് നവജീവൻ ട്രസ്റ്റ് അംഗങ്ങൾ. പാലത്തിനടിയിൽ 7 കുടുംബങ്ങളാണ് കഴിയുന്നത്.
7 കുടുംബങ്ങളിലായി 23 പേരുണ്ട്. ടാർപോളിനു മറച്ച ഷെഡുകളിലാണ് ഇവരുടെ താമസം.
കഴിഞ്ഞ ദിവസം ഇവരുടെ സ്ഥിതിയറിഞ്ഞ് നവജീവൻ മാനേജിങ് ട്രസ്റ്റി പി.യു.തോമസ് എത്തിയിരുന്നു. മീൻപിടിച്ചാണ് പലരുടെയും ഉപജീവനം.
ചിലർ മരംവെട്ടുന്ന ജോലികൾക്കും പോകും. കല്യാണ ചടങ്ങ് നടക്കുന്ന ഓഡിറ്റോറിയത്തിന്റെ പരിസരത്തെക്കെ ചെന്നുകഴിയുമ്പോൾ എല്ലാവരും പോയിക്കഴിയുമ്പോൾ ഭക്ഷണം ലഭിക്കും.
ഇങ്ങനെയാണ് ഇവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. ഇവർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ പി.യു.തോമസും നവജീവനിലെ അംഗങ്ങളും ചേർന്നു തീരുമാനിച്ചു.
ഷെഡുകളിലിരിക്കുന്ന സ്ഥലത്തെല്ലാം നക്ഷത്രങ്ങളും എൽഇഡി ലൈറ്റുകളും സ്ഥാപിച്ച് അലങ്കരിച്ചു.
കൂടാതെ ഇവിടെ താമസിക്കുന്നവർക്കായി കാരൾ ഗാനങ്ങളും ആലപിച്ചു. ആവശ്യത്തിനു പുത്തൻ വസ്ത്രങ്ങളും എല്ലാവർക്കുമായി വിതരണം ചെയ്തു.
ആഘോഷം സമാപിച്ചപ്പോൾ ചിക്കൻ ബിരിയാണിയും നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

