തീക്കോയി ∙ വാഗമൺ റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം മാവടി എട്ടാംമൈൽ മുതൽ വഴിക്കടവ് വരെയുള്ള ഭാഗത്താണ് പ മാലിന്യങ്ങൾ തള്ളിയത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഏറെയും.
വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ വിശ്രമത്തിനും കാഴ്ചകൾ കാണുന്നതിനും എത്തുന്ന പ്രദേശങ്ങളിലെല്ലാം മാലിന്യം തള്ളിയിട്ടുണ്ട്.
മാലിന്യങ്ങൾ മഴവെള്ളത്തിൽ ഒഴുകിയെത്തുന്നത് മീനച്ചിലാറ്റിലേക്കാണ്. നേരത്തേ മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമായതോടെ നാട്ടുകാർ സംഘടിച്ച് രംഗത്തെത്തിയിരുന്നു.
രാത്രികാല പരിശോധനകളും കർശനമാക്കിയതോടെ അന്ന് മാലിന്യം തള്ളുന്നത് കുറഞ്ഞു. കഴിഞ്ഞ ദിവസം മാവടി ഭാഗത്തു മാലിന്യം തള്ളിയ ടാങ്കർ ലോറിയുടെ നമ്പർ തിരിച്ചറിയാത്തതിനാൽ കണ്ടെത്താനായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]