വൈദ്യുതി മുടക്കം
കുറിച്ചി ∙ ഏനാച്ചിറ, ആശാഭവൻ, എടയാടി, കുതിരപ്പടി ടവർ, കുതിരപ്പടി, ചെട്ടിശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും കല്ലുകടവ്, മിഷൻ പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തെങ്ങണ ∙ പാലമറ്റം നമ്പർ വൺ (കുളിക്കടവ്), പാലമറ്റം ടെംപിൾ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ ളായിക്കാട്, ളായിക്കാട് എസ്എൻഡിപി, ചെമ്പൻതുരുത്ത്, കെബിസി, മേരി റാണി സ്കൂൾ, എംഎൽഎ, നെക്സ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശേരി ∙ ശാസ്താവട്ടം, എലൈറ്റ് കോഴി ഫാം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ പുളിഞ്ചുവട്, നെടുംപൊയിക ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന്(25) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും വാകത്താനം ∙ വെള്ളൂത്തുരുത്തി, നെല്ലിക്കൽ, വെള്ളൂത്തുരുത്തി ടെംപിൾ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ പയ്യപ്പാടി, ആറാട്ടുചിറ, കല്ലുകാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ മറ്റം, നെടുംകുഴി, താന്നിമറ്റം, കുറിച്ചിമല, പിടിഎം, അസാപ്, എട്ടാം മൈൽ പാലം, ഏഴാം മൈൽ എസ്എൻഡിപി, ഏഴാം മൈൽ, സാൻജോസ്, അണ്ണാടിവയൽ ചർച്ച്, അണ്ണാടിവയൽ, അശോക്നഗർ, ഗ്രാമറ്റം, ഇല്ലിവളവ്, ജെടിഎസ്, മൈലാടിപ്പടി, കുന്നേൽപീടിക, ആർഐടി, ഐഐഎംസി, വലിയപള്ളി, മഞ്ഞാടി സിഎസ്ഐ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മണർകാട് ∙ വല്യഉഴം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ പുളിഞ്ചുവട്, നെടുംപൊയ്ക ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
കോട്ടയം ∙ ഗവ. മുഹമ്മദൻ യുപി സ്കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി) അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്.
അഭിമുഖം 29നു രാവിലെ 11.30നു സ്കൂൾ ഓഫിസിൽ.
അപേക്ഷത്തീയതി നീട്ടി
കുറവിലങ്ങാട് ∙ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2025-26 അധ്യയന വർഷത്തെ യുജി, പിജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 10 വരെ നീട്ടി. യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തിൽ ഉപരിപഠനം നടത്താം.
ടിസി നിർബന്ധമല്ല. ജില്ലയിൽ കുറവിലങ്ങാട് ദേവമാതാ കോളജ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രാദേശിക പഠന കേന്ദ്രമാണ്.
വിശദവിവരങ്ങൾക്ക് www.sgou.ac.in, 9447521011.
ഗതാഗത നിയന്ത്രണം
കാഞ്ഞിരമറ്റം ∙ എറണാകുളം- കോട്ടയം പാതയുടെ ഭാഗമായ കാഞ്ഞിരമറ്റം മില്ലുങ്കൽ- പുത്തൻകാവ് റോഡിൽ ബിഎംബിസി ടാറിങ് നടത്തുന്നതിനാൽ നാളെയും മറ്റന്നാളും റോഡിലെ ഗതാഗതം പൂർണമായി നിരോധിക്കുമെന്നു പിഡബ്ല്യുഡി അസി. എൻജിനീയർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]