മറ്റക്കര ∙ ചുവന്നപ്ലാവ് – വെള്ളറ–കൊഴുവനാൽ റോഡിലെ അറ്റകുറ്റപ്പണികൾ തീർന്നപ്പോൾ മഴവെള്ളം ഒഴുകി പോകാൻ സംവിധാനമില്ല. പഴയ കലുങ്കുണ്ടെങ്കിലും വെള്ളം ഇതിലേക്ക് എത്താതെ റോഡിലേക്കു ഒഴുകുന്ന സ്ഥിതിയാണ്.
കാരിമല, കൊങ്ങോർപ്പളളി – തച്ചിലങ്ങാട് ഭാഗങ്ങളിൽ നിന്നും വെള്ളം ചുവന്നപ്ലാവ് കൊഴുവനാൽ – റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. കുന്നുകൾ നിറഞ്ഞ സ്ഥലമായതിനാൽ മഴയത്ത് കുത്തൊഴുക്കുമുണ്ട്.
ഇതോടെ പിഡബ്ല്യുഡി റോഡിന്റെ ടാറിളകിത്തുടങ്ങി. കല്ലും മണ്ണും വന്നടിയുന്നതു യാത്രക്കാർക്കും ഭീഷണിയാണ്.
കാരിമല ഭാഗത്ത് ഓട നിർമിക്കാതെ വെള്ളം ഒഴുകി പോകാൻ റോഡിന്റെ സമീത്ത് ആഴം കൂട്ടുന്നതിനു പൊളിച്ചെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്നു കോൺക്രീറ്റ് ചെയ്ത് വെള്ളം ഒഴുകുന്നതിന് ചെരിവ് നിർമിച്ചു.
എന്നാൽ ഇത് ശാശ്വത നടപടിയല്ല. വെള്ളം ഒഴുകുന്നതിനു ഓടകൾ നിർമിച്ചു പരിഹാരം കാണണമെന്നാണു ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]