
213 ഗ്രാം നൈട്രോസെപാം ഗുളികയുമായി ഫാർമസിസ്റ്റ് പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ വിൽപനയ്ക്കായി സൂക്ഷിച്ച 213 ഗ്രാം നൈട്രോസെപാം ഗുളികയുമായി ഫാർമസിസ്റ്റ് പിടിയിൽ. നട്ടാശ്ശേരി സ്വദേശി മിനു മാത്യുവിനെ ആണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഏറ്റുമാനൂരും കോട്ടയത്തും ഫാർമസിസ്റ്റായി ജോലി ചെയ്തിട്ടുള്ള പ്രതി, ജോലി ഉപേക്ഷിച്ച് ലഹരിമരുന്ന് വിൽപന നടത്തിവരുകയായിരുന്നു.
എക്സൈസ് സ്പെഷൽ സ്ക്വാഡ് സിവിൽ എക്സൈസ് ഓഫിസർ സുനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോട്ടയം ടൗണിൽ ആവശ്യക്കാർക്ക് ലഹരിമരുന്ന് നൽകാനായി എത്തിയപ്പോൾ പിടികൂടുകയായിരുന്നു. ഒരു സ്ട്രിപ്പിന് ആയിരം രൂപ നിരക്കിലാണ് നൈട്രോസെപാം വിൽപന നടത്തിയിരുന്നത്.
എക്സൈസ് ഇൻസ്പെക്ടർ പി.ജി.രാജേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ബൈജുമോൻ, ഹരിഹരൻപോറ്റി, പ്രിവന്റീവ് ഓഫിസർമാരായ ആരോമൽ മോഹൻ, പ്രവീൺ ശിവാനന്ദ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സുനിൽകുമാർ, ശ്യാം ശശിധരൻ, അമൽ ഷാ, മാഹീൻകുട്ടി, അജു ജോസഫ്, എം.ജി.പ്രദീപ്, കെ.ജി.ജോസഫ്, അരുൺ ലാൽ, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ.എം.പ്രിയ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ബിബിൻ ജോയി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.