
പരിമിതികളിൽ ഞെരുങ്ങി മരങ്ങാട്ടുപിളളി പഞ്ചായത്ത് ഓഫിസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറവിലങ്ങാട് ∙ മരങ്ങാട്ടുപിള്ളി പഞ്ചായത്തിന് ഇപ്പോഴുള്ളത് അസൗകര്യങ്ങൾ ഏറെയുള്ള പഞ്ചായത്ത് ഓഫിസ്. പുതിയ പഞ്ചായത്ത് ഓഫിസ് നിർമിക്കണമെന്നു നാടിന്റെ ആവശ്യം.
∙നിലവിലെ പഞ്ചായത്ത് ഓഫിസ് രണ്ടാം നിലയിലാണ്. മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവർക്കു എത്തുന്നതിനു ബുദ്ധിമുട്ട്.
∙പഞ്ചായത്ത് ഓഫിസിന്റെ മുറികളിൽ ആവശ്യത്തിനു സൗകര്യം ഇല്ല.
∙പാർക്കിങ് സ്ഥലം കുറവ്
∙പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെയാണു കൃഷിഭവൻ. ഇവിടെയും ആവശ്യത്തിനു സ്ഥലസൗകര്യം ഇല്ല. കർഷകർക്കു വിതരണത്തിനായി എത്തിക്കുന്ന തൈകൾ സൂക്ഷിക്കാൻ പോലും സൗകര്യം ഇല്ല.
∙പുതിയ പഞ്ചായത്ത് ഓഫിസ് നിർമിച്ചാൽ പ്രശ്നങ്ങൾ പരിഹരിക്കാം.
ഉഴവൂരിൽ മിനി സിവിൽ സ്റ്റേഷൻ നിർമാണം ഉടൻ
നീണ്ട കാത്തിരിപ്പിനു ശേഷം നിർമാണത്തിനുള്ള സ്ഥലം റവന്യു വകുപ്പ് ഏറ്റെടുത്തു. കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കുന്ന ജോലികൾ പുരോഗമിക്കുന്നു.
കടപ്ലാമറ്റത്ത് നിർമാണംരണ്ടാംഘട്ടത്തിൽ
കടപ്ലാമറ്റം മിനി സിവിൽ സ്റ്റേഷൻ നിർമാണം രണ്ടാംഘട്ടത്തിൽ. മോൻസ് ജോസഫ് എംഎൽഎയുടെ ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് രണ്ടാംഘട്ട പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തിനു അനുവദിച്ച ഒരു കോടി രൂപയുടെ നിർമാണ ജോലികൾ പൂർത്തിയായി.