ട്രാൻസ് ഹിമാലയൻ സൈക്ലിങ് യാത്ര പൂർത്തിയാക്കിയ രഞ്ജു ജോയന് സ്വീകരണം നൽകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ലോകത്തിലെ ഏറ്റവും ദുർഘട സൈക്കിൾ പാതയായ ട്രാൻസ് ഹിമാലയൻ സൈക്ലിങ് യാത്ര പൂർത്തിയാക്കിയ കോട്ടയം സൈക്ലിങ് ക്ലബ് അംഗം രഞ്ജു ജോയന് ബുധനാഴ്ച രാവിലെ 8ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ സ്വീകരണം നൽകും. സൈക്ലിങ് ക്ലബ് പ്രസിഡന്റ് ചെറിയാൻ വർഗീസ് അധ്യക്ഷത വഹിക്കും. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ രഞ്ജുവിനെ ആദരിക്കും.
ഡൽഹിയിൽ നിന്നും ആരംഭിച്ച് കുളു, മണാലി സോളാങ് വാലി, അടൽ ടണലിൽ എത്തി തിരിച്ച് ഡൽഹിയിൽ എത്തുന്നതാണ് 1200 കി.മീ. ദൈർഘ്യമുള്ള ട്രാൻസ് ഹിമാലയൻ യാത്ര. 14 ടണൽ ഉൾപ്പെടെ ചെങ്കുത്തായ മലമ്പാതകളും അതിശൈത്യവും ശക്തമായ ചൂടും ഈ സൈക്കിൾ യാത്രയെ ഏറെ കഠിനമാക്കുന്നു. ഈ വെല്ലുവിളികളെ അതിജീവിച്ചാണ് രഞ്ജു ജോയൻ 65 മണിക്കൂർ കൊണ്ട് സൈക്ലിങ് വിജയകരമായി പൂർത്തിയാക്കിയത്.