
കോട്ടയം ജില്ലയിൽ ഇന്ന് (25-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം: ഇളങ്ങുളം ∙ പന്തമാക്കൽ, ഇളങ്ങുളം പള്ളി, ചന്തക്കവല, പനമറ്റം നാലാംമൈൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ∙ ടൗണിൽ ഇന്ന് 8.30 മുതൽ 2 വരെയും ആലുംതറ ട്രാൻസ്ഫോമർ പരിധിയിൽ 10 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
പാലാ ∙ കോട്ടപ്പാലം, ബിപിഎൽ ടവർ റോഡ് ഭാഗങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ മോർക്കുളങ്ങര, ചെത്തിപ്പുഴ കടവ്, ആനന്ദാശ്രമം, ചുടുകാട്, ദേവമാതാ, ഹള്ളാപ്പാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെയും പേപ്പർമിൽ റോഡ്, പേപ്പർമിൽ എച്ച്ടി, മീഡിയ വില്ലേജ് എച്ച്ടി, ചെത്തിപ്പുഴ പഞ്ചായത്ത്, മീൻചന്ത, തവളപ്പാറ, എജെ റീൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ കുന്നേപ്പാലം ഓർവയൽ, മിനി, കരിയിലക്കുളം, ചേന്നമ്പള്ളി, വൃന്ദാവൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ∙ കല്ലടപ്പടി, പരിയാരം, തോംസൺ ബിസ്കറ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും പുത്തൻപുരപ്പടി, പുതുവയൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
മണർകാട് ∙ കടുവാക്കുഴി, താഴത്തിക്കര നമ്പർ 2 ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ കൊച്ചുമറ്റം, ചേരുംമൂട്ടിൽക്കടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
യോഗ പരിശീലനം
മുണ്ടക്കയം ∙ പഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെ കീഴിൽ രണ്ടാം വാർഡ് കലാദേവിയിൽ യോഗ പരിശീലനം ആരംഭിച്ചു. പഞ്ചായത്തിലെ മൂന്ന് കേന്ദ്രങ്ങളിലാണ് സ്ത്രീകൾക്കായി യോഗ പരിശീലനം. ദിവസവും രാവിലെ ഒൻപത് മുതൽ 11 വരെയാണ് സൗജന്യ പരിശീലനം നടക്കുക. എല്ലാ വാർഡിലും യോഗ പരിശീലനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.
തുല്യതാ പഠന കോഴ്സ്
തീക്കോയി ∙ സംസ്ഥാന സാക്ഷരതാ മിഷനും തീക്കോയി പഞ്ചായത്തും ചേർന്നു നടപ്പാക്കുന്ന തുല്യതാ പഠന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9946948710.