കോട്ടയം ∙ പുതുതായി ആരംഭിച്ച അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്കു കോട്ടയം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. തിരുവനന്തപുരം – ചെർലാപ്പള്ളി, നാഗർകോവിൽ – മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകൾക്കാണു സ്വീകരണം നൽകിയത്. ഹാരമണിയിച്ചും പൂക്കൾ വിതറിയും ട്രെയിനിനെ വരവേറ്റു.
കെ.ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ നേതൃത്വം നൽകി. കോട്ടയം നഗരസഭാധ്യക്ഷൻ എം.പി.
സന്തോഷ്കുമാർ, സ്റ്റേഷൻ മാനേജർ പി.ജി. വിജയകുമാർ, ഡപ്യൂട്ടി സ്റ്റേഷൻ മാനേജർ മാത്യു ജോസഫ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.
ജോസഫ്, സെൻട്രൽ ട്രാവൻകൂർ റബർ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജി വാളിപ്ലാക്കൽ, എന്നിവരും പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

