കോട്ടയം ∙ ‘ഷട്ടറിനു ബലക്ഷയമുള്ളതിനാൽ ദയവായി ഇവിടെ വാഹനം പാർക്ക് ചെയ്യരുത്’– കലക്ടറേറ്റിൽ ദേശീയ സമ്പാദ്യ പദ്ധതി ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിന്റെ ഒന്നാം നിലയിലെ പൊളിഞ്ഞുവീഴാറായ ഷട്ടറിലെ അറിയിപ്പാണിത്. അപകട
മുന്നറിയിപ്പുമായി ഷട്ടറിൽ ഒട്ടേറെ നോട്ടിസുകളാണ് പതിച്ചിരിക്കുന്നത്.
ഒട്ടേറെപ്പേരാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നത്. കോടതി, ട്രഷറി എന്നിവിടങ്ങളിലേക്ക് എത്തുന്ന ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും വാഹനങ്ങളടക്കം ഇവിടെയാണ് പാർക്ക് ചെയ്യുന്നത്.
കാൽനടയാത്രക്കാർ വിശ്രമിക്കാൻ ഈ ഭാഗത്ത് വന്നു നിൽക്കുന്നതും ഇരിക്കുന്നതും പതിവാണ്.
ഈ ഭാഗത്ത് പ്രവർത്തിക്കുന്ന കന്യാസുരക്ഷ പദ്ധതി ഓഫിസിന്റെ ഭാഗമായ മുറിയുടെ മുന്നിലാണ് ഷട്ടർ. തുരുമ്പ് നിറഞ്ഞ് തകരാറിലായതോടെ അധികൃതർ ഷട്ടർ ഉയർത്താതെയായി.
ഷട്ടറിൽ തൊട്ടാൽ നിലംപൊത്തുമെന്നതാണ് സ്ഥിതി. ഈ ഓഫിസിലേക്കു ദിവസവും കുട്ടികളടക്കം ഒട്ടേറെപ്പേർ എത്തുന്നുണ്ട്.
അപകട മുന്നറിയിപ്പ് ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതറിയാതെ വാഹനങ്ങൾ ഷട്ടറിനോട് ചേർന്നു പാർക്ക് ചെയ്യാറുണ്ട്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഗോഡൗൺ പ്രവർത്തിക്കുന്നതും ഈ ഭാഗത്താണ്. അപകടാവസ്ഥയിലായ ഷട്ടറുകൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

