കോട്ടയം ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ ജില്ലയിൽ ഒഴിവാക്കപ്പെട്ടത് 1.61 ലക്ഷം പേർ. ഏറ്റവുമധികം ആളുകൾ ഒഴിവായത് കോട്ടയം നിയമസഭാ മണ്ഡലത്തിൽ, 20,750 പേർ.
ഏറ്റവും കുറവ് പേർ ഒഴിവാക്കപ്പെട്ടത് വൈക്കത്ത്; 14,524. എസ്ഐആർ ഫോം 8527 പേർ തിരികെ നൽകിയില്ലെന്നും കണക്ക്.
ജില്ലയിലെ എസ്ഐആർ കണക്ക്
∙ ഒക്ടോബറിൽ ജില്ലയിൽ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നവർ: 16,11,002
∙ ഇന്നലെ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ: 14,49,740
∙ ഒഴിവാക്കപ്പെട്ടവർ: 1,61,262
ഒഴിവാക്കപ്പെട്ടവർ ഇങ്ങനെ
∙ മരിച്ചവർ: 45,309
∙ കണ്ടെത്താത്തവർ: 46,646
∙ താമസം മാറിയവർ: 55,252
∙ മറ്റു സ്ഥലങ്ങളിൽ റജിസ്റ്റർ ചെയ്തവർ: 5528
∙ ഫോം തിരികെ നൽകാത്തവർ: 8527
എസ്ഐആർ സന്നാഹം
ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ (ഇആർഒ), അസിസ്റ്റന്റ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ (എഇആർഒ) 1564 ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ)എന്നിവരുടെ ചിട്ടയായ പ്രവർത്തനമാണു ആദ്യ ഘട്ടത്തിൽ 89.99 ശതമാനം ഫോമുകൾ ലഭിക്കാൻ സഹായിച്ചതെന്നു കലക്ടർ ചേതൻകുമാർ മീണ പറഞ്ഞു. ജില്ലയിൽ 1564 പോളിങ് ബൂത്തുകളിലെ വോട്ടർമാരുടെ വിവര ശേഖരണത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള വൊളന്റിയർമാരും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് തല പ്രതിനിധികളും പങ്കാളികളായി.
പട്ടികയുമായി ബന്ധപ്പെട്ട
പരാതികൾ വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടികൾക്കും ജനുവരി 22 വരെ നൽകാം. പരാതികൾ പരിശോധിക്കുന്നതിന് 6 ഇആർഒമാരെയും 9 അസിസ്റ്റന്റ് ഇആർഒമാരെയും 36 അഡിഷനൽ ഇആർഒമാരെയും നിയോഗിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
നിശ ക്യാംപുമായി കോൺഗ്രസ്
എസ്ഐആറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പരിശോധിക്കുന്നതിനു 28ന് കോൺഗ്രസ് മണ്ഡലം അടിസ്ഥാനത്തിൽ നിശ ക്യാംപ് സംഘടിപ്പിക്കും.
83 മണ്ഡല അടിസ്ഥാനത്തിലാണ് ക്യാംപ്. വിവിധ വോട്ടർ പട്ടികകളും ഇപ്പോൾ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയും പരിശോധിച്ച് പ്രശ്നങ്ങൾ കണ്ടെത്തി ഒഴിവാക്കപ്പെട്ട
വോട്ടുകൾ ചേർക്കുകയാണ് ലക്ഷ്യം.
ഒഴിവാക്കപ്പെട്ടവർ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ
∙ പാലാ: 16,871
∙ കടുത്തുരുത്തി: 17,088
∙ വൈക്കം: 14,524
∙ ഏറ്റുമാനൂർ: 17,949
∙ കോട്ടയം: 20,750
∙ പുതുപ്പള്ളി: 16,255
∙ ചങ്ങനാശേരി: 20,065
∙ കാഞ്ഞിരപ്പള്ളി: 19,437
∙ പൂഞ്ഞാർ: 18,323. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

