∙ ക്ഷേത്രത്തിലെ മുഖ്യദേവനായ സുബ്രഹ്മണ്യൻ വൈദ്യ ഭാവത്തിലും കൂടി കുടികൊള്ളുന്നു. ക്ഷേത്രത്തിന്റെ സ്വത്തും വസ്തുവകകളും അന്യാധീനപ്പെട്ടു പോകുന്നതുവരെ എല്ലാ മലയാള മാസത്തിലെയും ആദ്യ വെള്ളിയാഴ്ചകളിൽ ക്ഷേത്രത്തിൽ തിരുമരുന്ന് നിവേദ്യം ഉണ്ടായിരുന്നു.
ആയുർവേദക്കൂട്ടുകൾ ഉപയോഗിച്ചുണ്ടാക്കുന്ന മരുന്ന് നിവേദ്യം ഉച്ചപ്പൂജയ്ക്കു നിവേദിച്ചതിനു ശേഷം ഭക്തർക്ക് വിതരണം ചെയ്തിരുന്നു. ദൂരദേശങ്ങളിൽ നിന്നുപോലും സ്വീകരിക്കാൻ ആളുകൾ എത്തിയിരുന്നു.
കേണൽ മൺറോ 1811–ൽ റവന്യു വരുമാനം വർധിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ ഏറ്റെടുത്തിരുന്നു. 44,000 പറ നെല്ല് പാട്ടം ലഭിച്ചിരുന്ന ആർപ്പൂക്കര ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള നെൽപാടങ്ങളും മറ്റു ഭൂമികളും സർക്കാർ ഏറ്റെടുത്തു.
ഇന്ന് മെഡിക്കൽ കോളജ് ഇരിക്കുന്ന ഭൂമിയും ഇതിൽ ഉൾപ്പെടും. പിന്നീട് ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിലായതോടെ ഇന്ന് കാണുന്ന ഭൂമിയിലേക്ക് ക്ഷേത്ര സ്വത്തുക്കൾ ഒതുങ്ങി.
നിത്യനിദാനത്തിന് പോലും ബുദ്ധിമുട്ട് വന്നതോടെ നിത്യവുമുണ്ടായിരുന്ന അന്നദാനവും, പള്ളിവേട്ട സദ്യയും, ചെലവേറിയ തിരുമരുന്ന് നിവേദ്യവും അവസാനിപ്പിച്ചു.
പള്ളിവേട്ട സദ്യ പിന്നീട് പുനരാരംഭിച്ചു.
തിരുമരുന്ന് നിവേദ്യത്തിനുള്ള മരുന്നു കൂട്ടുകൾ രേഖപ്പെടുത്തിയ താളിയോല ഗ്രന്ഥവും നഷ്ടമായി. ഉപദേശക സമിതിയുടെ നേതൃത്വത്തിൽ താളിയോല ഗ്രന്ഥങ്ങൾ വീണ്ടെടുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്രത്തിൽ ഇന്ന്
∙ രാവിലെ 7.30ന് ശ്രീബലി, 1.30ന് ഉത്സവബലി ദർശനം, പ്രസാദ വിതരണം, 3ന് പള്ളിവേട്ട
സദ്യയ്ക്കുള്ള കറിക്കുവെട്ട്, 5ന് കാഴ്ച ശ്രീബലി, സേവ, വേലകളി അവതരണം കാട്ടാംപാക്ക് കൊട്ടാരം ദേവീക്ഷേത്രം വേലകളി സംഘം, മയൂര നൃത്തം അവതരണം സതീഷ് ചന്ദ്രൻ ആർപ്പൂക്കര. 9ന് വലിയ വിളക്ക്.
കലാവേദിയിൽ 9ന് കൊല്ലം തപസ്യയുടെ പുരാണ നാടകം ‘ജഗദ്ഗുരു’ ആദിശങ്കരൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

