കുറുപ്പന്തറ ∙ ഒടുവിൽ കുറുപ്പന്തറ കെഎസ്ഇബി ഓഫിസിന്റെ മേൽക്കൂര അറ്റകുറ്റപ്പണിക്ക് നടപടിയായി. ഇതിനായി കെഎസ്ഇബി ഓഫിസിന്റെ പ്രവർത്തനം മാഞ്ഞൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് മാറ്റും.
ഇന്ന് മുതൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലായിരിക്കും കെഎസ്ഇബി ഓഫിസിന്റെ താൽക്കാലിക പ്രവർത്തനം.
പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിന്റെ മേൽക്കൂര തകർന്ന് ശോച്യാവസ്ഥയിൽ ആയതോടെയാണു ഓഫിസിന്റെ പ്രവർത്തനം മാഞ്ഞൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് മാറ്റുന്നത്. ആഴ്ചകൾക്ക് മുൻപ് മേൽക്കൂരയിലെ ചോർച്ച തടയാൻ ശ്രമിക്കുന്നതിനിടെ സീലിങ് തകർന്ന് വീണു കുറുപ്പന്തറ കെഎസ്ഇബി ഓഫിസിലെ താൽക്കാലിക ലൈൻമാൻ വെള്ളൂർ സ്വദേശി കെ.കെ.
കുഞ്ഞുമോൻ ( 47) ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
രണ്ട് വർഷമായി കെഎസ്ഇബി അധികൃതർ അറ്റകുറ്റപ്പണിക്കുവേണ്ടി പഞ്ചായത്ത് കയറിയിറങ്ങിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിൽ കെഎസ്ഇബി അധികൃതർ പ്രതിഷേധിക്കുകയും ജീവനക്കാർ അടിയന്തര യോഗം ചേർന്ന് കെഎസ്ഇബി ഓഫിസ് സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റണമെന്നും ഏത് നിമിഷവും തകർന്നു വീഴാവുന്ന കെട്ടിടത്തിൽ ജീവനെ ഭയന്ന് ജോലി ചെയ്യാനാകില്ലെന്നും ആവശ്യം ഉന്നയിച്ചിരുന്നു.
മൂന്ന് പതിറ്റാണ്ട് മുൻപ് നിർമിച്ച കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. മേൽക്കൂര പൂർണമായും തകർന്നു.
ഭിത്തികൾ നനഞ്ഞു കുതിർന്ന് ഷോക്കേൽക്കുകയാണ്. അഞ്ച് സ്ത്രീ ജീവനക്കാരടക്കം 36 ജീവനക്കാരുള്ള ഓഫിസിൽ ഒരു ശുചിമുറി മാത്രമാണുള്ളത്. ശുചിമുറിക്കു മുകളിൽ ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന നിലയിലാണ് ജലസംഭരണി സ്ഥാപിച്ചിരിക്കുന്നത്.
വൈദ്യുതി ബില്ലടയ്ക്കാൻ ക്യൂ നിൽക്കുന്ന ഭാഗത്ത് മഴ പെയ്താൽ കുട
ചൂടി നിൽക്കേണ്ട സ്ഥിതി.
പ്രതിമാസം അര ലക്ഷം രൂപയിൽ താഴെ വാടക നൽകുന്ന ഓഫിസിന് പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കി നൽകാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് പഞ്ചായത്ത് മേൽക്കൂര മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടത്തുന്നത്. ജോലികൾ ഉടൻ പൂർത്തിയാക്കി കെഎസ്ഇബി ഓഫിസിന്റെ പ്രവർത്തനം പഴയ കെട്ടിടത്തിലേക്ക് മാറ്റുമെന്നു പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

