
ചങ്ങനാശേരി ∙ ഓണവിപണിയിൽ ഇത്തവണയും അറുപതിൽ ഗ്രൗണ്ടിലെ പൂക്കൾ നിറയ്ക്കാൻ ഒരുങ്ങുകയാണ് നഗരസഭയും കൃഷിവകുപ്പും. കഴിഞ്ഞ വർഷമാണ് മാലിന്യകേന്ദ്രമായി കിടന്ന അറുപതിൽ ഗ്രൗണ്ട് വൃത്തിയാക്കി ബന്ദിപ്പൂക്കൃഷി നടത്തിയത്.
950 കിലോ പൂക്കൾ വിളവെടുത്തു. വൻ ലാഭവും നേടി.
ഇത്തവണയും പൂക്കൃഷി സൂപ്പർ ഹിറ്റാക്കാനുള്ള ശ്രമത്തിലാണ് നഗരസഭയും കൃഷിവകുപ്പും. ഓറഞ്ചും മഞ്ഞയും നിറമുള്ള ബന്ദിപ്പൂക്കളും വെള്ളയും വയലറ്റും നിറമുള്ള വാടാമുല്ലയും ഗ്രൗണ്ട് മുഴുവൻ നിറഞ്ഞു. പൂക്കാഴ്ച കാണാനും സെൽഫിയെടുക്കാനും ആളുകളുടെ തിരക്കാണ്.
കഴിഞ്ഞ വർഷം ഓണം സീസൺ കഴിഞ്ഞും ധാരാളം പൂക്കൾ ഉണ്ടായി.
ഈ പൂക്കൾ ക്ഷേത്രങ്ങളിലേക്ക് നൽകി വിപണി കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികളെക്കൂടി ഭാഗമാക്കിയായിരുന്നു പൂക്കളുടെ വിൽപന.
ഇത്തവണയും പൊതുവിപണിയിലൂടെ പൂക്കൾ വിൽക്കാനാണ് ശ്രമിക്കുന്നത്. കോളജുകൾ, സ്കൂളുകൾ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയ്ക്ക് വാങ്ങാനുള്ള സൗകര്യം ഒരുക്കും.
പൂക്കൾ ആവശ്യമുള്ളവർക്ക് നഗരസഭയും കൃഷിഭവനുമായും ബന്ധപ്പെടാം.
തൊഴിലുറപ്പ് തൊഴിലാളികളായ ഭാഗ്യരാജ് മേരിയും ഉഷാ ബാബുവുമാണ് പൂക്കളുടെ പരിപാലനം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവർസീയർ ലീന മേൽനോട്ടം വഹിക്കുന്നു.
നഗരസഭ കൃഷി ഓഫിസർ പി.ബിജു, അസി. കൃഷി ഓഫിസർ ബി.കെ.ശരത്ചന്ദ്രൻ, കൃഷി അസിസ്റ്റന്റ് ആർ.കവിത എന്നിവരാണ് കൃഷിക്കാവശ്യമായ നിർദേശങ്ങൾ നൽകുന്നത്.
പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം നാളെ രാവിലെ 10.30ന് നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ നിർവഹിക്കും. ഉപാധ്യക്ഷൻ മാത്യൂസ് ജോർജ് അധ്യക്ഷനാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]