
ചങ്ങനാശേരി ∙ നഗരസഭാപരിധിയിലെ 5600 വഴിവിളക്കുകളിൽ ആകെ തെളിയുന്നതു രണ്ടായിരത്തിൽ താഴെ വഴിവിളക്കുകൾ മാത്രം. ഇതോടെ ഒട്ടുമിക്ക പ്രധാന റോഡുകളും ജംക്ഷനുകളും ബസ് സ്റ്റോപ്പുകളും 37 വാർഡുകളും കൂരിരുട്ടിലാണ്. വെളിച്ചം ഇല്ലാത്തതിനാൽ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നവർ ഇരുട്ടിൽ ഭീതിയോടെയാണ് ബസ് കാത്തുനിൽക്കുന്നത്.
വെളിച്ചമില്ലാത്തതു കാരണം സാമൂഹികവിരുദ്ധ ശല്യവും മാലിന്യംതള്ളലും വ്യാപകമാണ്.
എസ്എച്ച് ജംക്ഷനിലും റെയിൽവേ ജംക്ഷനിലും ഹൈമാസ്റ്റ് ലൈറ്റ് തെളിയുന്നുണ്ടെങ്കിലും ഇവിടേക്കുള്ള വഴികളിലെല്ലാം ഇരുട്ടാണ്.വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി മുടങ്ങിയിട്ട് ഏഴ് മാസമായി. ടെൻഡർ വിളിക്കാതെ കഴിഞ്ഞവർഷത്തെ കരാറുകാരനു തന്നെ അറ്റകുറ്റപ്പണി ഏൽപിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു.
മഴ കാരണമാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നു നഗരസഭ പറയുന്നു.വഴിവിളക്കുകൾ തെളിയാത്തത് കാരണം ഗതാഗത നിയന്ത്രണത്തിനും ബുദ്ധിമുട്ടുണ്ടെന്നു ട്രാഫിക് പൊലീസും പറയുന്നു.
കാശ് പോകുന്നു
വഴിവിളക്കുകൾ തെളിഞ്ഞില്ലെങ്കിലും നഗരസഭ വൈദ്യുതി ചാർജ് അടയ്ക്കണം. ഓരോ വഴിവിളക്കുകൾക്കും വൈദ്യുതി ബിൽ അടയ്ക്കണം. ജനങ്ങൾക്കു ലഭിക്കാത്ത സേവനത്തിനാണു നഗരസഭ ലക്ഷങ്ങൾ അടയ്ക്കുന്നത്.
2023– 24 വർഷത്തിൽ 46.8 ലക്ഷം രൂപയായിരുന്നു നഗരസഭയുടെ വൈദ്യുതി ചെലവ്. ഒരു മാസം 4 ലക്ഷം രൂപയിലധികം വൈദ്യുതി ചെലവു വരുന്നുണ്ട്.
ചൂട്ട് കത്തിച്ച് പോകേണ്ട
സ്ഥലങ്ങൾ
1. എംസി റോഡിൽ സെൻട്രൽ ജംക്ഷൻ കണ്ണമ്പേരൂർ പാലം വരെയുള്ള ഭാഗം
2.
എംസി റോഡിൽ പെരുന്ന ഭാഗം. 3.
പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡ്. 4.
രാജേശ്വരി കോംപ്ലക്സ് ജംക്ഷൻ – മന്നം റോഡ്. 5.
ചങ്ങനാശേരി – കവിയൂർ റോഡ്. 6.
വാഴൂർ റോഡ്. 7.
ബൈപാസ് റോഡ്. 8.
ടി.ബി. റോഡ്.
9. മാർക്കറ്റ് റോഡ്.
10. നഗരസഭയിലെ 37 വാർഡുകളിലെയും പല ഇടറോഡുകൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]