കോട്ടയം ∙ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ അതിർത്തി പുനർനിർണയിച്ച് വിജ്ഞാപനമിറങ്ങി. ഒരു ഡിവിഷൻ വർധിച്ച് 23 ഡിവിഷനുകളാകും.
തലനാട് ഡിവിഷനാണ് പുതിയതായി രൂപീകരിച്ചത്. പഴയ മുണ്ടക്കയം, പൂഞ്ഞാർ ഡിവിഷനുകളിൽ നിന്നുള്ള സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് ഇത്.
മറ്റു ഡിവിഷനുകളിലും അതിർത്തി നിർണയം വേണ്ടിവന്നു. എരുമേലി ഡിവിഷനിൽ മണിമല പഞ്ചായത്ത് പൂർണമായി ഉൾപ്പെട്ടു.
കൂടാതെ വെള്ളാവൂർ പഞ്ചായത്തിന്റെ ഭാഗങ്ങളും ചേർത്തു.
പുതിയ ഡിവിഷനിൽ 67,292 വോട്ടർമാർ
∙ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് തലനാടിലുള്ളത്. 67,292 വോട്ടർമാരുണ്ട്.
ഈരാറ്റുപേട്ട ബ്ലോക്കിൽ നിന്നു മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി, കല്ലേക്കുളം, പാതാമ്പുഴ, കളത്തുക്കടവ് എന്നീ സ്ഥലങ്ങളും കാഞ്ഞിരപ്പള്ളിയിൽ നിന്നു കൂട്ടിക്കലുമാണ് ഡിവിഷനിൽ ചേർത്തത്. തലനാടിന്റെ തൊട്ടടുത്തുള്ള രണ്ട് ഡിവിഷനുകൾ ഭരണങ്ങാനവും പൂഞ്ഞാറുമാണ്.
പൂഞ്ഞാറിൽ ഈരാറ്റുപേട്ട ബ്ലോക്കിനു പുറമേ പാമ്പാടി ബ്ലോക്കിൽ നിന്നു മഞ്ചക്കുഴി ഉൾപ്പെടുത്തി.
ഒരു ബ്ലോക്കിൽ മാത്രം ഒതുങ്ങുന്ന ഡിവിഷനുകൾ
∙പല ഡിവിഷനുകളിലും ഒന്നിൽക്കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉൾപ്പെടുന്നുണ്ട്.
അതേസമയം ഒരു ബ്ലോക്കിൽ മാത്രം ഒതുങ്ങുന്ന ഡിവിഷനുകളുമുണ്ട്. വൈക്കം ഡിവിഷനിൽ വൈക്കം ബ്ലോക്കിലെ സ്ഥലങ്ങൾ മാത്രമാണുള്ളത്.
വെള്ളുത്തുരുത്തി ഡിവിഷൻ കടുത്തുരുത്തി ബ്ലോക്കിൽ ഒതുങ്ങുന്നു. ഒറ്റ ബ്ലോക്കിലെ സ്ഥലങ്ങൾ ഉൾപ്പെടുന്ന മറ്റു ഡിവിഷനുകളും ബ്ലോക്കിന്റെ പേരും ബ്രാക്കറ്റിൽ.ഭരണങ്ങാനം (ളാലം), കങ്ങഴ (വാഴൂർ), പാമ്പാടി (പാമ്പാടി), വാകത്താനം, തൃക്കൊടിത്താനം (മാടപ്പള്ളി), കുറിച്ചി (പള്ളം), കുമരകം, അതിരമ്പുഴ (ഏറ്റുമാനൂർ). ഇതേ സമയം ഉഴവൂർ ബ്ലോക്ക് 3 ഡിവിഷനുകളിലായി പരന്നുകിടക്കുകയാണ്.
കടുത്തുരുത്തി, കുറവിലങ്ങാട്, ഉഴവൂർ ഡിവിഷനുകളാണത്.
വമ്പൻ അതിരമ്പുഴ, കുഞ്ഞൻ വൈക്കം
∙ എംജി സർവകലാശാലയും മെഡിക്കൽ കോളജും ഉൾപ്പെടുന്ന അതിരമ്പുഴ ഡിവിഷൻ വോട്ടർമാരുടെ എണ്ണത്തിൽ മുന്നിലായി. 86,748 വോട്ടർമാരാണ് ഡിവിഷനിലുള്ളത്.
സർവകലാശാല പ്രദേശവും മാന്നാനവും ഉൾപ്പെടുന്ന ഭാഗങ്ങളിലാണ് ഈ ഡിവിഷനിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. യൂണിവേഴ്സിറ്റി 13,525 വോട്ടർമാരും മാന്നാനത്തു 13,874 സമ്മതിദായകരുമുണ്ട്.
പൂഞ്ഞാർ ഡിവിഷനാണ് വോട്ടർമാരുടെ എണ്ണം കൊണ്ട് ചെറുത്. ഇവിടെ 59,894 വോട്ടർമാരാണുള്ളത്.
ആക്ഷേപങ്ങൾ 26 വരെ
∙കരട് നിർദേശങ്ങൾ സംബന്ധിച്ച് ആക്ഷേപങ്ങൾ 26 വരെ സമർപ്പിക്കാം.
ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ പരാതി നൽകാം.
ഡിവിഷനുകളും ഉൾപ്പെടുന്ന പ്രദേശങ്ങളും
1. വൈക്കം: വിജയോദയം, ബ്രഹ്മമംഗലം, ഏനാദി, മറവൻതുരുത്ത്, വാഴമന, ഉദയനാപുരം, കുലശേഖരമംഗലം, ചെമ്മനാകരി.
2.
വെള്ളൂർ: വടകര, വെള്ളൂർ, മുളക്കുളം, കീഴൂർ, തലയോലപ്പറമ്പ്, ആപ്പാഞ്ചിറ, പൊതി. 3.
കടുത്തുരുത്തി: ഞീഴൂർ, കാട്ടാമ്പാക്ക്, മുട്ടുചിറ, കടുത്തുരുത്തി, ആയാംകുടി, മധുരവേലി, മാഞ്ഞൂർ, കുറുപ്പന്തറ.
4. കുറവിലങ്ങാട് : കടപ്ലാമറ്റം, വെമ്പള്ളി, കാണക്കാരി, കോതനല്ലൂർ, കുറവിലങ്ങാട്, കോഴാ.
5.
ഉഴവൂർ: വെളിയന്നൂർ, പഴമല, രാമപുരം, ഉഴവൂർ, മരങ്ങാട്ടുപിള്ളി, മോനിപ്പള്ളി. 6. ഭരണങ്ങാനം : വലവൂർ, കരൂർ, കടനാട്, നീലൂർ, ഉള്ളനാട്, പ്രവിത്താനം, ഭരണങ്ങാനം, പൂവരണി, പൈക.
7. തലനാട് : മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി, കല്ലേക്കുളം, പാതാമ്പുഴ, കളത്തുക്കടവ്, കൂട്ടിക്കൽ.
8. പൂഞ്ഞാർ: വളതൂക്ക്, പൂഞ്ഞാർ, കൊണ്ടൂർ, പിണ്ണാക്കനാട്,തിടനാട്, തലപ്പലം, പ്ലാശനാൽ, മഞ്ചക്കുഴി.
9.
മുണ്ടക്കയം : പാറത്തോട്, ചോറ്റി, മുണ്ടക്കയം, പുലിക്കുന്ന്, പുഞ്ചവയൽ, വണ്ടൻപതാൽ. 10. എരുമേലി : കോരുത്തോട്, മുക്കൂട്ടുതറ, എരുമേലി, പൊന്തൻപുഴ, മണിമല. 11.
കാഞ്ഞിരപ്പള്ളി : ആനക്കല്ല്, ചേനപ്പാടി, കാഞ്ഞിരപ്പള്ളി, മണ്ണാറക്കയം, ചെറുവള്ളി, ഇളങ്ങുളം.
12. പൊൻകുന്നം : കാഞ്ഞിരമറ്റം, പള്ളിക്കത്തോട്, പുളിക്കൽകവല, കൊടുങ്ങൂർ, തെക്കേത്ത്കവല, പൊൻകുന്നം, ചിറക്കടവ്.
13.
കങ്ങഴ : കറുകച്ചാൽ, നെടുങ്കുന്നം, കാനം, വെള്ളാവൂർ, പത്തനാട്, ചേലക്കൊമ്പ്, കൂത്രപ്പള്ളി. 14.
പാമ്പാടി : അരുവിക്കുഴി, കൂരോപ്പട, പാമ്പാടി, ഇലക്കൊടിഞ്ഞി, മീനടം, ഗ്രാമറ്റം. 15.
കിടങ്ങൂർ: കിടങ്ങൂർ, കിടങ്ങൂർ സൗത്ത്, മറ്റക്കര, തോടനാൽ, ചേർപ്പുങ്കൽ, മുത്തോലി, പുലിയന്നൂർ, വള്ളിച്ചിറ. 16.
അയർക്കുന്നം : അയർക്കുന്നം, തിരുവഞ്ചൂർ, വടവാതൂർ, നട്ടാശേരി, നീറിക്കാട്, മാലം.
17. പുതുപ്പള്ളി : പുതുപ്പള്ളി, കൈതേപ്പാലം, മാങ്ങാനം, മണർകാട്, മണികണ്ഠപുരം, തോട്ടക്കാട്.
18. വാകത്താനം : തുരുത്തി, വെരൂർചിറ, ഇൻഡസ്ട്രിയൽ നഗർ, വാകത്താനം, മാമ്മൂട്, തെങ്ങണ.
19. തൃക്കൊടിത്താനം : മാടപ്പള്ളി, കോട്ടമുറി, മണികണ്ഠവയൽ, തൃക്കൊടിത്താനം, പായിപ്പാട്, പൂവം.
20. കുറിച്ചി : ഇത്തിത്താനം, മലകുന്നം, കുറിച്ചി, കുഴിമറ്റം, പരുത്തുംപാറ, കൊല്ലാട്.
21.
കുമരകം: പരിപ്പ്, അയ്മനം, തൊണ്ടമ്പ്രാൽ, തിരുവാർപ്പ്, കുമരകം, കവണാറ്റിൻകര. 22.
അതിരമ്പുഴ: പ്രാവട്ടം, അതിരമ്പുഴ, സർവകലാശാല, മാന്നാനം, കരിപ്പൂത്തട്ട്, മെഡിക്കൽ കോളജ്, കുടമാളൂർ. 23.
തലയാഴം : തോട്ടകം, ഉല്ലല, ഇടയാഴം, ബണ്ട്റോഡ്, ടിവി പൂരം, ചെമ്മനത്തുകര, കല്ലറ, നീണ്ടൂർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]