
കുമരകം ∙ കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിലേക്കുള്ള സമീപന പാതയ്ക്കുള്ള സ്പാനുകൾ നിർമിച്ചതോടെ പടിഞ്ഞാറേക്കരയിലെ വടക്കു വശത്തുള്ള നാട്ടുകാർ കുടുങ്ങി. സ്പാനുകൾ പണിതതോടെ ഇവരുടെ വീടുകളും കടകളും ഇതിന് അടിയിലായി. സ്പാനുകളുടെ അടിയിലൂടെ കുനിഞ്ഞു വേണം കടകളിലേക്കും വീടുകളിലേക്കും പോകാൻ.
ഇടയ്ക്ക് തല കോൺക്രീറ്റിൽ ഇടിക്കും.
സ്പാനുകൾ നിർമിച്ചതോടെ കച്ചവടം കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു. ഇതുമൂലം കടകൾ നിർത്താനുള്ള ആലോചനയിലാണു പലരും.എന്നാൽ പല വീട്ടുകാർക്കും ഇവിടെ തുടരുകയല്ലാതെ മറ്റു നിർവാഹമില്ല. ഇവർക്കുള്ള റോഡിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഇതിനായി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]