കോട്ടയം ∙ മക്കളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് മേലുകാവ് പുല്ലാട്ട് രാജേഷിന്റെ ഭാര്യ സോണിയ ജോസഫ്. എന്നാൽ സോണിയയുടെ പിത്താശയത്തിൽ വളരുന്ന കല്ല് നീക്കം ചെയ്യാൻ ഡോക്ടർമാർ നിർദേശിച്ചിട്ടു മാസങ്ങൾ കഴിഞ്ഞെങ്കിലും കുട്ടികളുടെ ചികിത്സ കഴിഞ്ഞു മതിയെന്ന തീരുമാനത്തിലാണ് സോണിയ.
ഏഴാം ക്ലാസിൽ പഠിക്കുന്ന മകൾ ശ്രേയയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണ്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർ ചികിത്സയിലാണ് ശ്രേയ.
4 വയസ്സുള്ള ഇളയ മകൾ സേറയുടെ അവസ്ഥയും ഭിന്നമല്ല. ഭിന്നശേഷിക്കാരിയായ സേറയ്ക്ക് സംസാരിക്കാനാവില്ല.
രോഗപ്രതിരോധശേഷി കുറവായതിനാൽ പെട്ടെന്ന് രോഗങ്ങൾ വരുകയും ഭേദമാകാൻ സമയമെടുക്കുകയും ചെയ്യും.
മെഡിക്കൽ കോളജിൽ ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ നടത്തുന്നുണ്ടെങ്കിലും പൂർണമായി ഭേദമായിട്ടില്ല. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാൽ വാടകയ്ക്കാണ് താമസിക്കുന്നത്.
ഇതിനിടെ യൂറിനറി യൂട്രസ് ബ്ലാഡറുകൾക്ക് പൊട്ടൽ ഉണ്ടായി. സ്റ്റിച്ചിട്ടതിനാൽ നിന്നുകൊണ്ട്
ജോലി ചെയ്യാൻ സാധിക്കില്ല.
ഹോട്ടൽ ജോലിക്കാരനായ ഭർത്താവ് രാജേഷിന്റെ ഏക വരുമാനത്തിലാണ് കുടുംബത്തിന്റെ ജീവിതവും ചികിത്സയും നടത്തിയിരുന്നത്. എന്നാൽ അപകടത്തിൽ രാജേഷിന്റെ കാലിനു പരുക്കേറ്റു ഓപ്പറേഷൻ ചെയ്യേണ്ടി വന്നതിനാൽ എന്നും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.
കുട്ടികളുടെ ചികിത്സയ്ക്ക് എങ്കിലും പണം ലഭിക്കണമെന്ന ആഗ്രഹത്തിലാണ് സോണിയ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
സോണിയ ജോസഫ് എസ്ബിഐ, മേലുകാവുമറ്റം ബ്രാഞ്ച് അക്കൗണ്ട് നമ്പർ: 44946011374 ഐഎഫ്എസ്സി കോഡ്: SBIN0070138
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

