ചങ്ങനാശേരി ∙ കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകനും കോട്ടയം ഭാരത് ആശുപത്രിയിലെ ഡോക്ടറുമായ ബി.ശ്രീകുമാറിനെ ആക്രമിച്ച കേസിൽ നഗരസഭാ കൗൺസിലർ അറസ്റ്റിൽ. ചങ്ങനാശേരി നഗരസഭയിലെ ബിജെപി അംഗം എൻ.പി.കൃഷ്ണകുമാറാണ് അറസ്റ്റിലായത്.
കേസിലെ പ്രതിയും കൃഷ്ണകുമാറിന്റെ സഹോദരനുമായ നടൻ കൃഷ്ണപ്രസാദ് ഒളിവിലാണ്. കൃഷ്ണപ്രസാദാണ് ഒന്നാം പ്രതി.
ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ കൃഷ്ണകുമാറിനു ജാമ്യം ലഭിച്ചു.
കൃഷ്ണപ്രസാദ് ഒളിവിലാണെന്നും അന്വേഷണം ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. പെരുന്നയിൽ ഡോ.
ശ്രീകുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നടന്ന നിർമാണത്തെച്ചൊല്ലി ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരുക്കേറ്റ ശ്രീകുമാർ ചികിത്സയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

