കോട്ടയം ∙ അകലങ്ങളിലേക്ക് പറക്കുന്ന ലക്ഷ്യങ്ങളെ കൈപ്പിടിയിലാക്കുകയാണ് പുതുപ്പള്ളി ഇരവിനല്ലൂർ പാലത്തിങ്കൽ വീട്ടിൽ മിയ അന്ന. ഗ്രീൻ കപ്പ് ഇറ്റാലിയൻ ഓപ്പൺ ഷോട്ട് ഗൺ ചാംപ്യൻഷിപ്പിൽ രാജ്യത്തിനു വേണ്ടിയുള്ള മെഡൽ ആണ് പ്ലസ് വൺ വിദ്യാർഥിനി മിയ അന്നയുടെ ലക്ഷ്യം.
നാഷനൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ നവംബറിൽ പഞ്ചാബ് പട്യാലയിൽ സംഘടിപ്പിച്ച ദേശീയ ട്രാപ് ഷൂട്ടിങ്ങിൽ സ്വർണം നേടിയാണ് രാജ്യാന്തര ചാംപ്യൻഷിപ്പിന് മിയ യോഗ്യത നേടിയത്. ജൂൺ 29 മുതൽ ജൂലൈ 12 വരെ ഇറ്റലിയിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളത്തിൽനിന്നുള്ള ഏക അംഗമാണ്.
ഇന്റർ നാഷനൽ സ്പോർട്സ് ഷൂട്ടിങ് ഫെഡറേഷൻ ഡിസംബറിൽ ഡൽഹിയിൽ നടത്തിയ നാഷനൽ ട്രാപ് ഷൂട്ട് ചാംപ്യൻഷിപ്പിൽ റിനൗണ്ട് ഷൂട്ടർ റാങ്ക് ലഭിച്ചു.തോക്കെടുത്തപ്പൊഴൊന്നും തോറ്റിട്ടില്ലെന്നും മിയയുടെ മാതാപിതാക്കൾ. ബിസിനസുകാരനായ ഗിരീഷ് കെ.പാലറ്റും ഭാര്യ സിനു പി.മാണിയും മകൾ മിയയുടെ ‘തിര’യടങ്ങാത്ത മനസ്സിനൊപ്പമാണ്.
ഗിരീഷ് കോട്ടയം റൈഫിൾ അസോസിയേഷൻ അംഗമാണ്.
പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിലെ വിദ്യാർഥിനിയാണ് മിയ. തെലുങ്കാനയിലെ ഷൂട്ടിങ് റേഞ്ചിലാണ് 2023 മുതൽ ട്രാപ് ഷൂട്ടിൽ പരിശീലനം.
സ്കൂൾ അവധി ദിവസങ്ങളിൽ അവിടെയെത്തും. സ്കൂൾ അധികൃതരും പരിശീലനത്തിനു പ്രോത്സാഹനം നൽകുന്നുണ്ടെന്നു മിയ പറഞ്ഞു.
പോയിന്റ് 0.22 റൈഫിളും 12 ബോർ ഷോട്ട് ഗണും സ്വന്തമായിട്ടുണ്ട്.
കോട്ടയം റൈഫിൾ അസോസിയേഷനു പുറമേ തെലുങ്കാന സ്പോർട്സ് അതോറിറ്റിയിലും അംഗത്വമുണ്ട്. കളരിപ്പയറ്റു പഠിച്ചിട്ടുള്ള മിയ നാഷനൽ സ്പോർട്സ് കളരിപ്പയറ്റ് ചാംപ്യൻ ഷിപിൽ തുടർച്ചയായി 3 വർഷം സ്വർണം നേടി.
സഹോദരി മിലി മറിയം ബെംഗളൂരുവിൽ ഗ്രാഫിക്സ് ഡിസൈനറാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

