കോട്ടയം∙ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) കോട്ടയം ഡിവിഷണൽ ഓഫീസ് സ്പെഷ്യൽ ക്യാംപെയ്ൻ 5.0 ൽ പങ്കാളികളായി. ഒക്ടോബർ 2ന് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എഫ്സിഐ കോട്ടയം ഡിവിഷണൽ ഒാഫിസിൽ ക്യാംപെയ്ൻ ആരംഭിച്ചു.
ഒാഫിസുകളിലും ഗോഡൗണുകളിലും പരിസര പ്രദേശങ്ങളിലും അടുത്തുള്ള ഒരു സ്കൂളിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പഴയ ഭൗതിക ഫയലുകൾ നീക്കം ചെയ്യൽ, ഡിജിറ്റൈസേഷൻ, കൃത്യമായ രേഖകൾ പരിപാലിക്കൽ എന്നിവ നടത്തി.
ഒാഫിസിൽ നിന്ന് ഉപയോഗ ശൂന്യമായ വസ്തുക്കൾ നീക്കം ചെയ്തു. സുസ്ഥിരമായ ശുചിത്വ രീതികളെക്കുറിച്ച് ജീവനക്കാർക്ക് ബോധവത്കരണവും സംഘടിപ്പിച്ചു.
2025 ഒക്ടോബർ 31 വരെ ക്യാംപെയ്ൻ തുടരും.
പൊതു ഓഫിസുകളിലെ ശുചിത്വം, രേഖകളുടെ ഫലപ്രദമായ മാനേജ്മെന്റ്, മെച്ചപ്പെട്ട ജോലി സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഭാരത സർക്കാർ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്.
കേന്ദ്ര ഭരണ പരിഷ്കാര വകുപ്പിന്റെ (ഡിഎആർപിജി) മാർഗനിർദേശപ്രകാരം രാജ്യവ്യാപകമായി ആരംഭിച്ച സ്പെഷ്യൽ ക്യാംപെയ്ൻ 5.0, ഓഫീസ് സ്ഥലങ്ങൾ, ഭൗതിക, ഡിജിറ്റൽ രേഖകൾ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയുടെ സുസ്ഥിരമായ ശുചിത്വവും വ്യവസ്ഥാപിതമായ മാനേജ്മെന്റും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

