അയർക്കുന്നം ∙ നിർമാണം പൂർത്തിയായ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്റർ (എംസിഎഫ്) നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്റെ അധ്യക്ഷതയിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം റെജി എം.ഫിലിപ്പോസ്, വൈസ് പ്രസിഡന്റ് ഷൈലജ റെജി, സ്ഥിരസമിതി അധ്യക്ഷന്മാരായ ജിജി നാകമറ്റം, ജെയ്ൻ വർഗീസ്, ജോയ്സി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസമ്മ ബേബി, സുജാത ബിജു, പഞ്ചായത്തംഗങ്ങളായ ചന്ദ്രിക സോമൻ, വി.അരവിന്ദ്, ജോണി കുര്യൻ, ടോംസി ജോസഫ്, ലാൽസി പി.മാത്യു, വി.സി.ജോർജ്, റിഷി കെ.പുന്നൂസ്, മോനിമോൾ കെ.ജയ്മോൻ, ഷിന മാത്യു, മഞ്ജു സുരേഷ്, വത്സലകുമാരി, കെ.സി.ഐപ്പ്, ഷാന്തി പ്രഭാത, രാജശ്രീ എന്നിവർ പ്രസംഗിച്ചു.
സൗകര്യങ്ങൾ ഏറെ
അയ്യൻകുന്നിനു സമീപത്ത് 38 സെന്റ് സ്ഥലത്തു 3000 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ കെട്ടിടം നിർമിച്ചത്.
ഇത് ജില്ലയിലെ ഏറ്റവും വലിയ എംസിഎഫ് കെട്ടിടമാണെന്നു പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ഹരിതകർമ സേനാംഗങ്ങൾക്കു പ്രത്യേക ഓഫിസ്, ശുചിമുറി, വിശ്രമകേന്ദ്രം എന്നിവയും വാഹനങ്ങൾക്കു പാർക്കിങ്ങും ഒരുക്കിയിട്ടുണ്ട്.
കെട്ടിടത്തിന്റെ മുറ്റത്ത് ഇന്റർലോക്ക് പാകുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

