പള്ളിക്കത്തോട് ∙ ഇരട്ട എൻജിൻ സർക്കാരുണ്ടായാൽ കേരളത്തിന്റെ വികസനത്തിനു കരുത്തുപകരാൻ കഴിയുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.
പള്ളിക്കത്തോട്ടിൽ നടന്ന കലുങ്ക് സൗഹൃദ സംഗമത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. ചെല്ലോലി കുളത്തിനു ചുറ്റുമതിൽ ഇല്ലാത്തത് പരിഹരിക്കാൻ കലക്ടറെ ബന്ധപ്പെട്ട് വേണ്ട നടപടികൾ ഉറപ്പ് നൽകുകയും ചെയ്തു.
പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയുടെ ഭാഗമായ അരുവിക്കുഴി–നെടുമാവ്, കടനിക്കാട്–ചാമംപതാൽ റോഡുകളുടെ നടപടികൾ വൈകുന്നെന്ന പരാതിയിലും ഇടപെടും.
പ്രവർത്തനം നിലച്ച പള്ളിക്കത്തോട് ഗ്യാസ് ഏജൻസിയുടെ പ്രവർത്തനം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനും കേന്ദ്രമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഫോണിൽ ചർച്ചനടത്തി.
ബിജെപി മേഖല പ്രസിഡന്റ് എൻ.ഹരി, കോട്ടയം ഈസ്റ്റ് ജില്ല പ്രസിഡന്റ് റോയി ചാക്കോ, നേതാക്കളായ ജി.രാമൻനായർ, വി.സി.അജി, അഖിൽ രവീന്ദ്രൻ, മിനർവ മോഹനൻ വി.എം.മനോജ് തുടങ്ങിയവർ പങ്കെടുത്തു.വീടില്ലാതെ വിഷമിക്കുന്ന കുഞ്ഞു ഇമ്മാനുവേലിനും ഇവാനും അടുച്ചുറപ്പുള്ള സുരക്ഷിത ഭവനം ഒരുങ്ങുമെന്ന് സുരേഷ് ഗോപി ഉറപ്പുനൽകി. കുട്ടികളുടെ അമ്മ ഓന്തശേരിൽ മഞ്ജു ആന്റണി വിഷമം പങ്കുവച്ചത്.
ലൈഫ് മിഷൻ പദ്ധതിയിൽ ഭൂരഹിത ഭവനരഹിത ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും വീട് ലഭിച്ചില്ല.
സഭ കഴിഞ്ഞു പിരിയുന്നതിനു തൊട്ടുമുൻപാണ് കാലിനു ശാരീരിക വൈകല്യമുള്ള മൂന്നാം ക്ലാസ് വിദ്യാർഥിയായ ഇമ്മാനുവൽ സങ്കടം നേരിട്ടറിയിച്ചത്. മന്ത്രി വീണ്ടും വിവരങ്ങൾ ചോദിച്ചറിഞ്ഞു.
തന്റെ മകളുടെ പേരിലുള്ള ചാരിറ്റബിൾ സൊസൈറ്റിയിൽ നിന്നും വീട് നിർമിക്കാൻ പണം നൽകാമെന്ന് വാക്കു നൽകുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

