ചങ്ങനാശേരി ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി), അസംപ്ഷൻ കോളജ് ഭൗതിക ശാസ്ത്ര വിഭാഗം, ടീം ഇൻസ്പയർ കൺസോർഷ്യം എന്നിവരുമായി സഹകരിച്ചു നടത്തിയ ദ്വിദിന വിമാന നിർമാണ ശില്പശാല ആകാശ കാഴ്ചകളോടെ വിസ്മയങ്ങൾ ഉണർത്തി. ഐഐഎസ്ടി എയ്റോ സ്പേസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് തല വിദ്യാർഥികൾക്കായി നടത്തിയ ശില്പശാലയിൽ അറുപതോളം വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു.
വൈമാനിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ മുതൽ വിമാനം പറത്താനും ലാൻഡ് ചെയ്യിക്കാനുമുള്ള പ്രായോഗിക പരിശീലനം വരെ വിദഗ്ധരുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് നൽകി. കുട്ടികൾ നിർമിച്ച ഏഴ് വിമാനങ്ങൾ ക്യാംപസ് ഗ്രൗണ്ടിൽ പറത്തി.
ചലന രീതിയുടെ ന്യുനതകൾക്ക് അനുസരിച്ചു നിർമാണത്തിൽ വ്യതിയാനം വരുത്താൻ വിദഗ്ധർ പരിശീലനം നൽകി.
തിരുവനന്തപുരത്തിന് പുറത്ത് ഐഐഎസ്ടി നടത്തുന്ന ആദ്യ പഠന കളരിയാണിത്. സമാപന സമ്മേളനത്തിൽ, ഐഐഎസ്ടി പ്രോ വൈസ് ചാൻസിലർ പ്രൊഫ.
ഡോ. കുരുവിള ജോസഫ്, ഐഐഎസ്ടി ഭൗതിക ശാസ്ത്ര വകുപ്പ് മേധാവി ഡോ.
ജിനേഷ് കെ.ബി., അസംപ്ഷൻ കോളജ് മാനേജർ ഫാ. ഡോ.
ആന്റണി ഏത്തക്കാട്ട്, പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ.
മെറീന അലോഷ്യസ്, ഭൗതിക ശാസ്ത്ര മേധാവി ജോസ്ലിൻ സേവ്യർ, ഐഐഎസ്ടി സ്റ്റുഡൻറ് കോർഡിനേറ്റർമാരായി ഉജ്ജ്വൽ, ഖുശി ഗുപ്ത എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. പങ്കാളികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും, വിമാന നിർമാണ സഹായ കിറ്റുകളും നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]