കോട്ടയം ∙ നട്ടെല്ലിന് പറ്റിയ പരുക്കിനെ തുടർന്ന് ട്രോമാറ്റിക് പാരാപ്ലേഗിയയും ന്യൂറോജനിക് ബ്ലാഡർ രോഗാവസ്ഥയുമായി യുവാവ് (40) ചികിത്സയ്ക്കായി സഹായം തേടുന്നു. നടക്കാനാവാതെ 90% വിഗലാംഗനാണ് രമേഷ് എന്ന കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി.
14 വർഷങ്ങൾക്കു മുമ്പ് ജോലിക്കിടയിൽ മരത്തിൽനിന്നും താഴെ വീണാണ് നട്ടെല്ലിന് പരുക്കു പറ്റിയത്.
അപകടത്തിൽ കാലിന്റെ തുടയെല്ല് ഒടിഞ്ഞു കമ്പി ഇട്ടിരുന്നു. അവിടെ പഴുപ്പ് വന്ന് കമ്പി എടുക്കുകയും 6 വർഷമായി കാലിൽ ഉണങ്ങാത്ത മുറിവുമായി കിടപ്പിലാണ് രമേഷ്.
വഴി സൗകര്യം ഇല്ലാത്ത ഇടിഞ്ഞു വീഴാറായ വീട്ടിലാണ് താമസം.
ഒരു മാസം ഏകദേശം 6,000 രൂപയാണ് മരുന്നിന് മാത്രം ആവശ്യം വരുന്നത്. 7 ലക്ഷം രൂപ ഇതുവരെ ചികിത്സയ്ക്കായി ചിലവായി.
നാട്ടുകാരുടെ സഹായത്തിലും കടം മേടിച്ചുമാണ് ഇതുവരെ ചികിത്സ നടത്തിയിരുന്നത്. പ്രായമായ അമ്മയും സഹോദരനുമാണ് ഒപ്പമുള്ളത്.
Ramesh G A/C No: 67315473054 IFSC code: SBIN0070431 Bank: SBI Branch: Peroor Phone: 9745114052 Google pay no: 9745114052 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]