കോരുത്തോട് ∙ വനാതിർത്തി മേഖലകൾ വിട്ട് ടൗണിലേക്കും കാട്ടുപന്നികൾ എത്തിത്തുടങ്ങി. ടൗണിനു സമീപം ഇറങ്ങിയ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു.
കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള അധികാരം കൂടുതലായി നൽകിയിട്ടും പന്നികളുടെ ശല്യത്താൽ ജനങ്ങൾ വലയുകയാണ്. പൂവക്കുളം ജോഷി, കുന്നേപ്പറമ്പിൽ കെ.ടി.പ്രദീപ്, ഓലിക്കൽ ജോസ് എന്നിവരുടെ കൃഷികൾ കഴിഞ്ഞദിവസം നശിപ്പിച്ചു. പകൽ സമയത്ത് പോലും പന്നികളുടെ ശല്യം ഉണ്ടാകാറുണ്ടെന്നു പ്രദേശവാസികൾ പറയുന്നു.
അഴുതയാറിനു സമീപം കാടുപിടിച്ച സ്ഥലങ്ങൾ കാട്ടുപന്നികളുടെ കേന്ദ്രമായി മാറി. പന്നികളെ ഓടിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]