കോട്ടയം ∙ തിരുനക്കര പൂരത്തിന്റെ ഭാഗമായി നഗരത്തിലും പരിസരത്തും ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ∙ എംസി റോഡിൽ നാട്ടകം ഭാഗത്തുനിന്നു മെഡിക്കൽ കോളജ്, ഏറ്റുമാനൂർ ഭാഗങ്ങളിലേക്കു പോകേണ്ട
വാഹനങ്ങൾ സിമന്റ് കവലയിൽ നിന്നു തിരിഞ്ഞ് പാറേച്ചാൽ ബൈപാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തൂട്ടി വഴി ചാലുകുന്നിൽ എത്തി ഇടത്തേക്കു തിരിഞ്ഞു പോകണം. കുമരകം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ തിരുവാതുക്കൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് ഇല്ലിക്കൽ വഴി പോകണം.
∙ എംസി റോഡിൽ നാട്ടകം ഭാഗത്തുനിന്നു കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ മണിപ്പുഴ ജംക്ഷനിൽ നിന്നു വലത്തോട്ടു തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകണം.
∙ എംസി റോഡിൽ നാഗമ്പടം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ സിസേഴ്സ് ജംക്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുര്യൻ ഉതുപ്പ് റോഡ്, ലോഗോസ് ജംക്ഷൻ വഴി ചന്തക്കവലയിൽ എത്തി മാർക്കറ്റ് വഴി കോടിമത ഭാഗത്തേക്കു പോകണം.
∙ കുമരകം ഭാഗത്തുനിന്നു വരുന്ന ബസുകൾ ബേക്കർ ജംക്ഷനിൽ നിന്നു സിസേഴ്സ് ജംക്ഷൻ വഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്കു പോകണം.
∙ നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നു കാരാപ്പുഴ, തിരുവാതുക്കൽ, തിരുവാർപ്പ് ഭാഗങ്ങളിലേക്കു പോകേണ്ട ബസുകൾ ബേക്കർ ജംക്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കൽ ഭാഗത്തേക്കു പോകണം.
∙ കെകെ റോഡിൽനിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട
വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി ജംക്ഷനിൽ നിന്ന് ഇടതു തിരിഞ്ഞ് ദേവലോകം, കടുവാക്കുളം വഴിയും, പ്രൈവറ്റ് ബസുകൾ കലക്ടറേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്കും പോകണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

