
ഇരുകൈകളും ബന്ധിച്ച് 11 കിലോമീറ്റർ നീന്തി നാലാംക്ലാസ് വിദ്യാർഥിനി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈക്കം ∙ ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടുകായലിൽ 11 കിലോമീറ്റർ നീന്തിക്കടന്ന് നാലാംക്ലാസ് വിദ്യാർഥിനി. പരുത്തുമുടി പുളിഞ്ചുവട് നെടുവേലി മഠത്തിപ്പറമ്പ് വീട്ടിൽ സുമീഷ്, രാഖി എന്നിവരുടെ മകൾ വൈക്കം ലിസ്യൂ ഇംഗ്ലിഷ് സ്കൂളിലെ വിദ്യാർഥിനി സൂര്യഗായത്രി(9) ആണ് നീന്തിക്കടന്നത്.വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയാണ് ലക്ഷ്യം. ഇന്നലെ രാവിലെ 7.30ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കരിയിൽ കൂമ്പേൽ കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 11കിലോമീറ്റർ ദൂരമാണ് നീന്തിയത്.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.രജിത, പഞ്ചായത്തംഗം പി.സുനിമോൾ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 7.51ന് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.ഒരുമണിക്കൂർ 51 മിനിറ്റ് കൊണ്ട് വൈക്കം ബീച്ചിൽ നീന്തിക്കയറി. തുടർന്ന് വൈക്കം ബീച്ചിൽ നടന്ന അനുമോദന സമ്മേളനം പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. സൂര്യഗായത്രിയുടെ കൈവിലങ്ങ് സി.കെ.ആശ എംഎൽഎ അഴിച്ചുമാറ്റി. നഗരസഭ അധ്യക്ഷ പ്രീത രാജേഷ് അധ്യക്ഷത വഹിച്ചു.
മെഡിക്രാഫ്റ്റ് മാനേജിങ് ഡയറക്ടർ ബി.ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു ഷാജി, പ്രോഗ്രാം കോർഡിനേറ്റർ ഷിഹാബ് കെ.സൈനു നീന്തൽ പരിശീലകരായ കൈനകരി വില്യം പുരുഷോത്തമൻ, വൈക്കം വി.എം.രാജേഷ്, ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനൂപ്, വൈക്കം ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫിസർ കെ.എസ്.ബിജു, വൈക്കം ലിസ്യു ഇംഗ്ലിഷ് സ്കൂൾ പ്രിൻസിപ്പൽ ഷൈനി അനിമോൻ, എകെഡിഎസ് ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ എന്നിവർ പ്രസംഗിച്ചു. നൃത്തം, ചിത്രരചന തുടങ്ങിയവയിലും സൂര്യഗായത്രി കഴിവ് തെളിയിച്ചിട്ടുണ്ട്.