കോട്ടയം ∙ കോട്ടയത്ത് പുതുപൂക്കാലമൊരുക്കി കോട്ടയം ഫ്ലവർ ഷോയ്ക്ക് ഇന്ന് (22) നാഗമ്പടം മൈതാനിയിൽ തുടക്കം. മലയാള മനോരമ ഒരുക്കുന്ന പുഷ്പ ഫല സസ്യമേളയും ഷോപ്പിങ് ഫെസ്റ്റിവലുമായ കോട്ടയം ഫ്ലവർ ഷോയും ട്രാവൻകൂർ ഫെസ്റ്റും ഇന്ന് (22) വൈകിട്ട് 5ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ജനുവരി 4 വരെയാണു മേള.
ഇന്ന് (22) ഉച്ചയ്ക്ക് 3 മുതൽ മേളയിൽ പ്രവേശനമുണ്ട്. സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9 വരെയും മേള കാണാം.
പ്രവേശനം പാസ് മൂലം.
അപൂർവ പുഷ്പങ്ങളുടെ ശേഖരമാണ് ഇത്തവണത്തെ പ്രധാന സവിശേഷത. വിദേശ രാജ്യങ്ങളിൽനിന്നു കൊണ്ടുവന്ന വിവിധയിനം ഓർക്കിഡുകൾ, പോയിൻസെറ്റിയ, ക്രിസാന്തിമം, മാരിഗോൾഡ്, കാലാഞ്ചിയം, ഡാലിയ, ആസ്റ്റർ തുടങ്ങിയവയുടെ വൈവിധ്യങ്ങൾ മേളയിലുണ്ട്.
35,000 ചതുരശ്ര അടിയിലാണു പ്രദർശനം ഒരുക്കുന്നത്. അലങ്കാരപ്പക്ഷികളെ കാണുന്നതിനായി ഓപ്പൺ എയറിൽ പ്രത്യേക പ്രദർശനവുമുണ്ട്.
ക്രിസ്മസ് ഷോപ്പിങ് ആഘോഷമാക്കാൻ ട്രാവൻകൂർ ഫെസ്റ്റും മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
പൂർണമായും ശീതീകരിച്ച പന്തലിൽ നൂറോളം സ്റ്റാളുകളും ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. ഓക്സിജൻ ഡിജിറ്റൽ എക്സ്പർട്ട് ആണ് മേളയുടെ ഡിജിറ്റൽ പാർട്നർ.
ഗൃഹോപകരണങ്ങൾ വിലക്കുറവിൽ ഓക്സിജന്റെ സ്റ്റാളിൽനിന്നു വാങ്ങാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

