കുമരകം ∙ സംരംഭകയാത്രയിലെ ആകസ്മിക വളർച്ചയല്ല യഥാർഥ വിജയമെന്നും തുടർച്ചയായ ചിന്തയുടെയും ഉൾക്കാഴ്ചയുടെയും അച്ചടക്കമുള്ള പ്രവർത്തനത്തിന്റെയും ഫലമാണതെന്നും കാവിൻകെയർ ചെയർമാൻ സി.കെ.രംഗനാഥൻ. സംരംഭക – ബിസിനസ് – സ്റ്റാർട്ടപ് സമ്മേളനമായ ‘ടൈകോൺ കേരള 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിസിനസിൽ പ്രവർത്തിക്കുന്ന നിലയിൽനിന്നു ബിസിനസിനെ നയിക്കുന്ന നിലയിലേക്കു മാറുമ്പോഴാണു സംരംഭങ്ങൾ ഉയരങ്ങൾ താണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ഐഡിസി ചെയർമാൻ സി.ബാലഗോപാൽ, ഏപെക്സ് ഹോസ്പിറ്റൽസ് ഡയറക്ടറും ടൈ ഗ്ലോബൽ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗവുമായ ഷീനു ജാവർ, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ കേരള വൈസ് പ്രസിഡന്റും ടൈകോൺ കേരള 2025 ചെയറുമായ ഡോ. ജീമോൻ കോര, സിന്തൈറ്റ് മാനേജിങ് ഡയറക്ടർ അജു ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടർ ദിവ്യ തലക്കലാട്ട്, ടൈ കേരള മുൻ പ്രസിഡന്റുമാരായ ദാമോദർ അവനൂർ, ജേക്കബ് ജോയ് എന്നിവർ പ്രസംഗിച്ചു.
‘സെലിബ്രേറ്റിങ് ഒൻട്രപ്രനർഷിപ്’ എന്ന പ്രമേയത്തിലാണു സമ്മേളനം നടക്കുന്നത്. ഇന്നു സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

