ചങ്ങനാശേരി ∙ തുരുത്തി – വാലടി – വീയപുരം റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. മുളയ്ക്കാംതുരുത്തി ഭാഗത്ത് റോഡ് ബലപ്പെടുത്തുന്ന ജോലികളാണ് പുരോഗമിക്കുന്നത്.
നിർമാണത്തിന്റെ ഭാഗമായി ഡിസംബർ 12 വരെ ഗതാഗത നിയന്ത്രണമുണ്ട്.
മുളയ്ക്കാംതുരുത്തിയിൽ പാടശേഖരങ്ങളിലൂടെ റോഡ് കടന്നു പോകുന്ന ഭാഗമാണ് ഇപ്പോൾ ബലപ്പെടുത്തുന്നത്. റോഡിനു വശത്ത് ആഴത്തിലുള്ള കുഴിയെടുത്ത് തെങ്ങിൻ കുറ്റികൾ നാട്ടി.
തുടർന്ന് പാറക്കല്ലുകൾ പാകി ജിയോ സെല്ലിൽ ഡബ്ല്യുഎംഎം മിക്സ് നിറയ്ക്കുന്ന സാങ്കേതിക വിദ്യയിലാണ് നിർമാണം.
റോഡിന്റെ ഇരുഭാഗവും ഇങ്ങനെ ബലപ്പെടുത്തും.
നിർമാണം പൂർത്തിയാകുന്നതോടെ റോഡിനു 10 മീറ്റർ വീതിയുണ്ടാകും. റോഡിന്റെ ഇരു ഭാഗത്തും കോൺക്രീറ്റും ചെയ്യും.
പാടശേഖരമായതിനാൽ നീരൊഴുക്കിനു വേണ്ടി റോഡിനു അടിയിലൂടെ പുതിയ പൈപ്പ് സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
വൈദ്യുതത്തൂണുകൾ നീക്കിയില്ല
റോഡിലെ വൈദ്യുതത്തൂണുകൾ നീക്കം ചെയ്യാത്തത് നിർമാണത്തിനു പ്രതിസന്ധിയാകുന്നുണ്ട്. പോസ്റ്റുകൾ നീക്കം ചെയ്യുന്നതു സംബന്ധിച്ച വിഷയത്തിൽ കെഎസ്ഇബി ഇതുവരെ ധാരണയിലെത്തിയിട്ടില്ല.
ഗതാഗത ക്രമീകരണം
രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് ഗതാഗത ക്രമീകരണം.
പൊതുജനങ്ങളുടെ യാത്രാമാർഗം പൂർണമായും തടസ്സപ്പെടാതിരിക്കാനാണ് ഇത്തരത്തിലുള്ള ക്രമീകരണമെന്ന് അധികൃതർ പറഞ്ഞു. ചങ്ങനാശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ സെൻട്രൽ ജംക്ഷനിൽനിന്നു മാർക്കറ്റ് റോഡ് വഴി പറാലിൽ എത്തി വാലടി കുന്നങ്കരി ഭാഗത്തേക്കു പോകണം.
വാലടി ജംക്ഷനിൽ നിന്നുള്ള വാഹനങ്ങൾ ഈര – നീലംപേരൂർ റോഡ് വഴി കുറിച്ചി ഔട്പോസ്റ്റ് ജംക്ഷനിൽ എത്തി കടന്നുപോകണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

