ഈരാറ്റുപേട്ട ∙ പെർമിറ്റിന്റെ പേരിൽ മോട്ടർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ ഗിരീഷ് (ബേബി ഗിരീഷ്) തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി.
മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണു ഗിരീഷ് മത്സരിക്കുന്നത്. പോസ്റ്ററുകളും ഫ്ലെക്സും ഒഴിവാക്കി ഡിജിറ്റൽ പ്രചാരണം മാത്രമേ നടത്തുകയുള്ളൂവെന്ന് ഗിരീഷ് പറഞ്ഞു.
തിരഞ്ഞെടുപ്പിലെ ദമ്പതി വിശേഷം
അയർക്കുന്നം ∙ പഞ്ചായത്തിൽ 2 ദമ്പതിമാർ മത്സരം രംഗത്ത്.
നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ, ഭർത്താവ് ബിജു നാരായണൻ എന്നിവർ സ്വതന്ത്രരായി മത്സരിക്കുമ്പോൾ ദമ്പതിമാരായ ജയിംസ് പുതുമനയും ഭാര്യ ആനി ജയിംസും എൽഡിഎഫ് സ്ഥാനാർഥികളാണ്. 8,9 വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികളായാണു സീനയും ബിജുവും മത്സരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും സീന സ്വതന്ത്രയായിരുന്നു.
പ്രസിഡന്റ് സ്ഥാനം സംവരണമാകുകയും ഭൂരിപക്ഷം കിട്ടിയ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനാർഥി ഇല്ലാതാകുകയും ചെയ്തതോടെ സീനയെ പ്രസിഡന്റാക്കുകയായിരുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന ജയിംസ് പുതുമന 7ാം വാർഡിലും ഭാര്യ ആനി ജയിംസ് 6ാം വാർഡിലുമാണ് മത്സരിക്കുന്നത്.
ഇരുവരും മുൻ പഞ്ചായത്തംഗങ്ങളാണ്.
അർബുദത്തെ അതിജീവിച്ച് ആശ മത്സരത്തിന്
കറുകച്ചാൽ ∙ അർബുദത്തെ കീഴ്പ്പെടുത്തിയ ശേഷം തിരഞ്ഞെടുപ്പ് പോരാട്ടത്തിന്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കൂത്രപ്പള്ളി ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായാണ് ആശാ ജോസ് മത്സരിക്കുന്നത്.
കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയാണ്.അധ്യാപികയായിരുന്ന ആശയെ 2021ൽ അർബുദ രോഗം ബാധിച്ചു.
കഠിനമായ ചികിത്സ വഴി ജീവിതത്തിലേക്ക് മടങ്ങിയെത്തി. മറ്റുള്ളവർക്ക് പ്രചോദനമേകാൻ റീൽസ് ചെയ്ത് തുടങ്ങി.
സമൂഹ മാധ്യമങ്ങളിലും ആശ ശ്രദ്ധേയയാണ്. കുട്ടിക്കാലം മുതൽ വിവിധ വാഹനങ്ങൾ ഓടിക്കുന്ന ആശ ഡ്രൈവിങ് പരിശീലനവും നൽകുന്നു.
അഭിനയം, നൃത്തം, വയലിൽ തുടങ്ങി വിവിധ മേഖലകളിലും ആശയുടെ കയ്യൊപ്പുണ്ട്. സഹോദരി അമ്പിളി പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

