
എരുമേലി സ്റ്റേഷനിൽനിന്ന് മർദന വിഡിയോ; വിലങ്ങുവയ്ക്കാനുള്ള ശ്രമമെന്ന് പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എരുമേലി ∙ സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ ആക്രമിച്ച കേസിലെ പ്രതികളെ സ്റ്റേഷനിൽ പൊലീസ് മർദിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നു. എന്നാൽ, പ്രതികളെ സ്റ്റേഷനിൽ എത്തിച്ചശേഷവും ആക്രമണം തുടർന്നപ്പോൾ ഇവരെ ബലമായി വിലങ്ങുവയ്ക്കാനും ലോക്കപ്പിലേക്കു മാറ്റാനുമുള്ള ശ്രമമാണ്, മർദിക്കുന്ന വിഡിയോ പോലെ പ്രചരിക്കുന്നതെന്നു പൊലീസ് അറിയിച്ചു. നഗരത്തിൽ സംഘർഷം ഉണ്ടാക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മറ്റന്നൂർക്കര സ്വദേശി റഫീഖ് (44), മകൻ അജാസ് (21), ഇരുമ്പൂന്നിക്കര സ്വദേശി അനന്തു ബാബു (22) എന്നിവരെ അറസ്റ്റ് ചെയ്തു.
സംഭവസമയം ഇവർ മദ്യലഹരിയിലായിരുന്നെന്നു പരിശോധനയിൽ തെളിഞ്ഞതായി എസ്എച്ച്ഒ ഇ.ഡി.ബിജു, എസ്ഐ ടി.ജി.രാജേഷ് എന്നിവർ അറിയിച്ചു. ഞായറാഴ്ച രാത്രി ഒൻപതോടെയാണു പേട്ടക്കവലയിൽ ഒരു സംഘം യുവാക്കൾ സംഘർഷമുണ്ടാക്കിയത്. പൊലീസെത്തി അനുനയിപ്പിച്ചു പറഞ്ഞുവിടാൻ ശ്രമിച്ചതോടെ ഇവർ പൊലീസിനു നേരെ തിരിയുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. കൂടുതൽ പൊലീസെത്തിയാണു പ്രതികളെ സ്റ്റേഷനിലേക്കു കൊണ്ടുപോയത്. മർദനം സംബന്ധിച്ച് ആരും പരാതി കൊടുത്തിട്ടില്ല.
എരുമേലി സ്റ്റേഷനിൽനിന്ന് മർദന വിഡിയോ; വിലങ്ങുവയ്ക്കാനുള്ള ശ്രമമെന്ന് പൊലീസ്
എരുമേലി ∙ സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ ആക്രമിച്ച കേസിലെ പ്രതികളെ സ്റ്റേഷനിൽ പൊലീസ് മർദിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നു. എന്നാൽ, പ്രതികളെ സ്റ്റേഷനിൽ എത്തിച്ചശേഷവും ആക്രമണം തുടർന്നപ്പോൾ ഇവരെ ബലമായി വിലങ്ങുവയ്ക്കാനും ലോക്കപ്പിലേക്കു മാറ്റാനുമുള്ള ശ്രമമാണ്, മർദിക്കുന്ന വിഡിയോ പോലെ പ്രചരിക്കുന്നതെന്നു പൊലീസ് അറിയിച്ചു.
നഗരത്തിൽ സംഘർഷം ഉണ്ടാക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മറ്റന്നൂർക്കര സ്വദേശി റഫീഖ് (44), മകൻ അജാസ് (21), ഇരുമ്പൂന്നിക്കര സ്വദേശി അനന്തു ബാബു (22) എന്നിവരെ അറസ്റ്റ് ചെയ്തു. സംഭവസമയം ഇവർ മദ്യലഹരിയിലായിരുന്നെന്നു പരിശോധനയിൽ തെളിഞ്ഞതായി എസ്എച്ച്ഒ ഇ.ഡി.ബിജു, എസ്ഐ ടി.ജി.രാജേഷ് എന്നിവർ അറിയിച്ചു.
ഞായറാഴ്ച രാത്രി ഒൻപതോടെയാണു പേട്ടക്കവലയിൽ ഒരു സംഘം യുവാക്കൾ സംഘർഷമുണ്ടാക്കിയത്. പൊലീസെത്തി അനുനയിപ്പിച്ചു പറഞ്ഞുവിടാൻ ശ്രമിച്ചതോടെ ഇവർ പൊലീസിനു നേരെ തിരിയുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. കൂടുതൽ പൊലീസെത്തിയാണു പ്രതികളെ സ്റ്റേഷനിലേക്കു കൊണ്ടുപോയത്. മർദനം സംബന്ധിച്ച് ആരും പരാതി കൊടുത്തിട്ടില്ല.