
കണ്ടൽ വന സംരക്ഷണം: അരുവിത്തുറ കോളജ് കുമരകം പഞ്ചായത്തുമായി ധാരണാപത്രം ഒപ്പുവച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരുവിത്തുറ ∙ കണ്ടൽ വന സംരക്ഷണവുമായി ബന്ധപ്പെട്ട് കുമരകം പഞ്ചായത്തും അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ ഒറേറ്ററി, ക്വിസ് ക്ലബുകളും ധാരണാപത്രം ഒപ്പുവച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. 5 വർഷത്തെ പരിപാടികൾക്കാണ് ഇതോടെ തുടക്കമാവുന്നത്. കണ്ടൽ വന സംരക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കിയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പരിശീലനവും ബോധവൽകരണ ക്ലാസുകളും നൽകും. വിദ്യാർഥികളുടെ നേതൃത്വത്തിൽ കണ്ടൽക്കാടുകൾ വച്ച് പിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യും. കോളജിലെ ഓറേറ്ററി ക്ലബ് കൺവീനർ ജോസിയ ജോൺ, ക്വിസ് ക്ലബ് കോഓർഡിനേറ്റർ ഡോൺ ജോസഫ് എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകും. കോളജിന്റെ പരിസ്ഥിതി സംരക്ഷണ നിലപാടുകളുടെ ഭാഗമാണ് ധാരണാപത്രമെന്ന് കോളജ് മാനേജർ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, കോളജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ എന്നിവർ പറഞ്ഞു.