ഈരാറ്റുപേട്ട ∙ തെക്കേക്കരയിൽ രാവിലെ മദ്രസയിൽ പോയ കുട്ടികൾക്കു നേരെ തെരുവുനായ പാഞ്ഞടുത്തു.
കുട്ടികൾ സമീപത്തെ കടുക്കാപറമ്പിൽ അനസിന്റെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. പിന്നാലെയെത്തിയ നായ വീടിന്റെ മുൻവശം വരെ എത്തിയശേഷം തിരികെപ്പോയി.
പിന്നാലെ രണ്ടു നായകൾ കൂടി ഉണ്ടായിരുന്നതായി കുട്ടികൾ പറഞ്ഞു. അനസിന്റെ വീട്ടിലെ സിസിടിവിയിൽനിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവു നായകൾ അലഞ്ഞു നടക്കുന്നുണ്ട്.
അമ്പാറനിരപ്പേൽ റോഡിൽ റോഡ്, മാർക്കറ്റ് റോഡ്, മുട്ടം ജംക്ഷൻ ഭാഗങ്ങളിലാണ് തെരുവുനായ്ക്കളേറെ. റോഡരികിലും ആറ്റുതീരത്തും ഭക്ഷണമാലിന്യം ഉൾപ്പെടെ ഇടുന്നതാണ് നായശല്യമേറാൻ ഇടയാക്കുന്നത്.
പ്രഭാത സവാരിക്കിറങ്ങുന്നവരും ആരാധനാലയങ്ങളിലേക്കു പോകുന്നവരും നായ്ക്കളെ പേടിച്ചാണ് യാത്ര. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

