വൈക്കം ∙ മഹാദേവ ക്ഷേത്രത്തിന്റെ തെക്കേ നടയിൽ റോഡിലെ ടാറിങ് ഇളകി മെറ്റൽ ചിതറി കുണ്ടും കുഴിയുമായി. തെക്കേ ഗോപുര വാതിലിന്റെ മുൻഭാഗവും തെക്ക് പടിഞ്ഞാറേ മൂലയുമാണ് അപകടക്കെണിയായി മാറിയത്.
ശക്തമായ മഴയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതും യാത്രക്കാർക്ക് വലിയ ഭീഷണിയായി . കഴിഞ്ഞ ദിവസം രാത്രി സ്കൂട്ടറിൽ വന്ന ദമ്പതികൾ റോഡിലെ ഇളകിയ മെറ്റലിൽ കയറി തെന്നി വീണ് അപകടമുണ്ടായി.പെയ്ത്തുവെള്ളം ഒഴി പോകാൻ ഇവിടെ ഓടകളില്ല.
പൊളിഞ്ഞ റോഡിലെ കുഴികൾ ഒഴിവാക്കി വലിയ വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ തട്ടി വൈക്കം ക്ഷേത്രത്തിന്റെ തെക്കു-പടിഞ്ഞാറ് ഭാഗത്ത് പത്തായപ്പുരയുടെ മേൽക്കൂരയ്ക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മേൽക്കൂരയിലെ കഴുക്കോലും പട്ടികയും ഓടും എല്ലാം നശിച്ചതോടെ പെയ്ത്തുവെള്ളം കെട്ടിടത്തിനുള്ളിൽ വീഴുന്ന സാഹചര്യമാണ്. ഇളകി വീഴാറായ ഓടുകൾ യാത്രക്കാർക്കു ഭീഷണി ഉയർത്തുന്നുണ്ട്.
റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടപ്പോൾ പരാതി ഉയർന്നതോടെ മെറ്റലും കരിങ്കൽ പൊടിയും ഇട്ട് അടച്ചെങ്കിലും ഇതും ഇളകി റോഡിൽ ചിതറി കിടക്കുന്ന സാഹചര്യമാണ് . അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പരിഹാരം കാണണം
∙ അഷ്ടമി ഉത്സവത്തിന് കൊടിയേറാൻ ഇനി 40ദിവസം മാത്രമാണ് ഉള്ളത്.
ഇതിനു മുൻപായി റോഡ് ടാറിങ് നടത്തി അപകടക്കെണി ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. കൂടാതെ വാഹനങ്ങൾ ഇടിച്ച് ക്ഷേത്രത്തിലെ പത്തായപ്പുരയുടെ മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നിലവിൽ മഴയും വെയിലുമേറ്റ് പട്ടികയും കഴുക്കോലും നശിക്കുന്ന അവസ്ഥയാണ് ഇതിനും അടിയന്തരമായി പരിഹാരം കാണണം. ∙ഷാജി വല്ലൂത്തറ(വൈക്കം മഹാദേവ ക്ഷേത്രം മുൻ ഉപദേശക സമിതി പ്രസിഡന്റ് ) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

