കാഞ്ഞിരപ്പള്ളി ∙ പാലമ്പ്രയിൽ കൈത്തോട്ടിലേക്കു ശുചിമുറി മാലിന്യങ്ങൾ ഒഴുക്കി. ഹോളിക്രോസ് മഠത്തിന് സമീപവും രാജവീഥി കവല ഭാഗത്തുമാണു മാലിന്യങ്ങൾ ഒഴുക്കിയത്.
പാറത്തോട് പഞ്ചായത്തിന്റെ 13, 14 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്താണ് അർധരാത്രിയോടെ പടപ്പാടി തോടിന്റെ കൈത്തോട്ടിലേയ്ക്ക് മാലിന്യങ്ങൾ തള്ളിയത്. വാഹനത്തിലെത്തിച്ച മാലിന്യം തോട്ടിലേക്കൊഴുക്കിയത് സമീപത്തെ സിസിടിവി ക്യാമറകളിൽ പെടാതെയാണ്. രാവിലെ തുണി കഴുകാനായി തോട്ടിലിറങ്ങിയവർ വെള്ളത്തിന്റെ നിറം മാറിയത് ശ്രദ്ധിച്ചപ്പോഴാണു മാലിന്യങ്ങൾ കണ്ടതെന്നു നാട്ടുകാർ പറയുന്നു.
മാലിന്യമൊഴുക്കിയ സ്ഥലം മുതൽ താഴോട്ടു കൈത്തോട്ടിലെ വെള്ളം കറുത്ത നിറത്തിലാണ്.
ജനവാസ കേന്ദ്രത്തിലൂടെ ഒഴുകുന്ന ഈ കൈത്തോട്ടിലെ വെള്ളമാണ് അലക്കാനും കുളിക്കാനുമായി ഒട്ടേറെയാളുകൾ ആശ്രയിക്കുന്നത്. ഇതിന്റെ കരയിൽ 2 കുടിവെള്ള പദ്ധതികളുടെ ഉൾപ്പെടെ കിണറുകളുമുണ്ട്.
പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]