കോട്ടയം∙ ബുധനാഴ്ച രാത്രി നഗരത്തിൽ 11 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കോടിമതയിലെ എബിസി സെന്ററിൽ പാർപ്പിച്ചിരുന്ന നായ കഴിഞ്ഞ ദിവസം ചത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.
തിരുവല്ലയിലെ എഡിഡിഎൽ ലാബിലായിരുന്നു പരിശോധന.രാത്രി 7.30ന് നാഗമ്പടം കുര്യൻ ഉതുപ്പ് റോഡിലായിരുന്നു നായയുടെ ആക്രമണം. ശരീരത്തിൽ മുറിവുകളുണ്ടായ 10 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പേവിഷ പ്രതിരോധ ചികിത്സ ആരംഭിച്ചിരുന്നു.
ഇതിൽ ഗുരുതര പരുക്കേറ്റ ഒരാൾ മാത്രമാണ് ചികിത്സയിൽ. അതിഥിത്തൊഴിലാളി അടക്കമുള്ള മറ്റുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.
കുത്തിവയ്പുകൾ കൃത്യമായി എടുക്കണമെന്ന് നിർദേശിച്ചിരുന്നു. ആദ്യ കുത്തിവയ്പിന് ശേഷം 3, 7, 28 ദിവസങ്ങളുടെ ഇടവേളയിലാണ് ശേഷിക്കുന്നവ എടുക്കേണ്ടത്.നായയുടെ കടിയേറ്റാൽ സോപ്പുവെള്ളം ഉപയോഗിച്ച് മുറിവുകൾ 15 മിനിറ്റ് കഴുകണമെന്ന് ഡിഎംഒ നിർദേശിച്ചു.
ആശുപത്രിയിൽ എത്തുന്നവർക്ക് പേവിഷബാധ ഉറപ്പാകുന്നതിന് മുൻപുതന്നെ പ്രതിരോധ വാക്സിൻ നൽകുന്നുണ്ട്. മുറിവിന്റെ വലുപ്പം, പ്രായം തുടങ്ങിയവ പരിഗണിച്ചാണ് ഡോസ് തീരുമാനിക്കുന്നത്. നാഗമ്പടത്തും പരിസര പ്രദേശങ്ങളിലുമുള്ള നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് ഇന്നുമുതൽ നൽകിത്തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]